എടച്ചേരി: തലായിലെ ഒന്തം പറമ്പത്ത് ഷിജിത്തിന്റെ (43) വേര്‍പാട് നാടിന്റെ
നൊമ്പരമായി. സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായിരുന്ന ഷിജിത്ത് നിസ്വാര്‍ഥ സേവകനായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന ഈ ചെറുപ്പക്കാരന്‍ ഏവര്‍ക്കും മാതൃകയായിരുന്നു. കാര്‍പെന്റര്‍ ജോലിക്കൊപ്പം പൊതുരംഗത്ത് ഇടപെടുന്നതിലും ശ്രദ്ധിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പൊടുന്നനെയാണ് നാടിനെ കണ്ണീരിലാഴ്ത്തി ഷിജിത്ത് വിട പറഞ്ഞത്. ഷിജിത്തിന്റെ അകാല വേര്‍പാട് തലായി ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. കെ.കെ.രമ എംഎല്‍എ, എന്‍.വേണു, എം.കെ.ബാബു, കുളങ്ങര ചന്ദ്രന്‍, പറമ്പത്ത് പ്രഭാകരന്‍, കെ.രാഘവന്‍, കെ.കെ.രമേശന്‍,
വി.പി. മജീദ്, കെ.സുരേന്ദ്രന്‍, ടി.കെ.സജീവന്‍, അഡ്വ എം.ഷിജു, മഠത്തില്‍ നാസര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ഉള്‍പെടെ ഒട്ടേറെ പേര്‍ അന്ത്യോപചാരം അര്‍പിച്ചു. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. തുടര്‍ന്ന് അനുശോചന യോഗം ചേര്‍ന്നു. കെ.രാഘവന്‍ അധ്യക്ഷത വഹിച്ചു. നിരവധി പേര്‍ ഷിജിത്തിനെ അനുസ്മരിച്ച് സംസാരിച്ചു.

