വടകര: റോട്ടറി ബധിര സ്‌കൂളിന്റെ പ്രവേശനോത്സവം വര്‍ണാഭമായ ചടങ്ങുകളോടെ നടന്നു. പ്രവേശനോത്സവ
ഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ റോട്ടറി പ്രസിഡന്റ് കെ.രവി ചന്ദ്രന്‍ അധ്യക്ഷം വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ടി.വി ഹരിദാസന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക എം.മിനി നവാഗതരെ പരിചയപ്പെടുത്തി. കുട്ടികള്‍ക്കുള്ള പാഠപുസ്തകം, മറ്റു പഠനോപകരണങ്ങള്‍ എന്നിവയുടെ വിതരണം ഡോ. എ.കെ രാജന്‍ നിര്‍വഹിച്ചു. കെ.ഹാഷിം മധുര പലഹാരങ്ങള്‍ നല്‍കി. പി.കരുണാകരന്‍, പി.പി രാജന്‍, കെ.നിഷ, ശ്രുതിഭാസ്‌കര്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.

