നാദാപുരം: താനക്കോട്ടൂരിലെ അബ്ദുല്‍ സലീമിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പാറക്കടവില്‍ ബഹുജന
ധര്‍ണ നടത്തി.
മെയ് ഒന്നിന് താനക്കോട്ടൂരിലെ വീട്ടില്‍ നിന്നു പാറക്കടവിലേക്ക് ജോലിക്ക് പോയതിനു ശേഷം പാട്ടോന്‍ കുന്നുമ്മല്‍ അബ്ദുല്‍ സലീമിനെ ഇനിയും കണ്ടെത്താനായില്ല. അന്യ സംസ്ഥാനത്ത് ഉള്‍പ്പെടെ അന്വേഷണം വ്യാപിപ്പിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇതിനിടയില്‍ ഒഡീഷ സ്വദേശിയുടെ ഫോണില്‍ നിന്നു വീട്ടിലേക്ക് വന്നതായി പറയുന്ന ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അബ്ദുല്‍ സലീം നേരത്തേ ജോലി ചെയ്തിരുന്ന ബംഗളൂരു
ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലടക്കം തെരച്ചല്‍ നടത്തിയിരുന്നു. വളയം പോലീസാണ് കേസ് അന്വേഷിക്കുന്നത്.
ഒരു കുടുംബത്തിലെ ഏക ആശ്രയമായ അബ്ദുല്‍ സലീമിനെ കണ്ടെത്തുന്നതില്‍ പോലീസ് അലംഭാവം കാണിക്കുന്നതായി യുഡിഎഫ് ആരോപിച്ചു.
ബഹുജന ധര്‍ണ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോഹനന് പാറക്കടവ് ഉദ്ഘാടനംചെയ്തു. ചെയര്മാന് സി.എച്ച് ഹമീദ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടി.പി ബാലന്, ബി.പി.മൂസ, ടി.ദാമോദരന്‍, കെ.കെ അബൂബക്കര്‍ ഹാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.മൂസ, കോമത്ത് ഹംസ, കെ.ദ്വര, പി.കെ അബ്ദുള്ള, വി.കെഅബൂബക്കര്‍, ചാരുമ്മല്‍ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.