വടകര: പുതുപ്പണം വെളുത്തമല സംഘര്‍ഷവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് സി.പി.പ്രയങ്ക
വാര്‍ത്താക്കുറിപ്പില്‍ വ്യക്തമമാക്കി. വെളുത്ത മലയില്‍ റോഡരികില്‍ റീഡിംഗ് സെന്റര്‍ എന്ന പേരില്‍ പൊതുസ്ഥലത്ത് നിര്‍മിച്ച ഷെഡ് രാത്രി കാലങ്ങളില്‍
മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരുടെ കേന്ദ്രമായി മാറുന്നത് പരിസരവാസികളുടെ സമാധാന ജീവിതത്തിന് ഭീഷണിയുയര്‍ത്തിയതോടെ റവന്യു അധികാരികള്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയതാണ്. ഇവിടത്തെ അനധികൃത നിര്‍മാണം പണിക്കോട്ടി, കുട്ടോത്ത്, കല്ലുപാറ ഭാഗത്തു നിന്നെത്തിയ സിപിഎം പ്രവര്‍ത്തകരുള്‍പ്പെട്ട സംഘം അര്‍ധരാത്രിയില്‍ വിപുലപ്പെടുത്തുന്നത് സംബന്ധിച്ച് പരിസരവാസികളുമായി ഉണ്ടായ തര്‍ക്കമാണ്
സംഘര്‍ഷത്തില്‍ കലാശിച്ചത്. ഈ സംഭവത്തില്‍ ബിജെപിക്കോ പ്രവര്‍ത്തകര്‍ക്കോ യാതൊരു ബന്ധവുമില്ല. പ്രദേശത്തെ സമാധാന ജീവിതം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ സിപിഎം അവസാനിപ്പിക്കണമെന്നും വടകര മുനിസിപ്പാലിറ്റിയിലെ പൊതുസ്ഥലങ്ങളില്‍ സിപിഎം, ഡിവൈഎഫ്ഐ സംഘടനകളുടെ പേരില്‍ സ്ഥാപിച്ച ഷെഡ്ഡുകള്‍ നീക്കം ചെയ്ത് സൈ്വരജീവിതത്തിന് ഉതകുന്ന നടപടികള്‍ അധികാരികള്‍ കൈക്കൊള്ളണമെന്നും ബിജെപി ആവശ്യപ്പെട്ടു.