Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സിപിഎമ്മിന്റേത് കള്ളപ്രചാരണമെന്ന് കോണ്‍ഗ്രസ്

June 1, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

വടകര: വെളുത്ത മലയില്‍ ഇന്നലെ ഉണ്ടായ അനിഷ്ടസംഭവത്തില്‍ സിപിഎം ബോധപൂര്‍വം കള്ള പ്രചരണമാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വായനശാല അടിച്ചു പൊളിച്ചെന്ന് പറയുന്നത് കള്ളമാണ്. വായനശാലയുമായി ഒരു ബന്ധവുമില്ലാത്ത പൊതു സ്ഥലത്ത് അനധികൃതമായി നിര്‍മിച്ച ഷെഡില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം നടക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് പ്രദേശത്തെ ചെറുപ്പക്കാരെ മര്‍ദ്ദിച്ചത്. അനധികൃത നിര്‍മാണത്തിനെതിരെ വടകര പോലീസിലും മുനിസിപ്പാലിറ്റിയിലും പരാതി കൊടുക്കുകയും വടകര സിഐയുടെ നിര്‍ദ്ദേശപ്രകാരം നിര്‍മാണ പ്രവത്തനം നിര്‍ത്തുകയും ചെയ്തതാണ്. ഭരണത്തിന്റെ ഹുങ്കില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തിയത്. അനധികൃതമായി നിര്‍മാണ പ്രവര്‍ത്തനം നടത്തിയവരെ അറസ്റ്റ് ചെയ്ത് നാട്ടില്‍ സമാധാന അന്തരീക്ഷം ഒരുക്കണമെന്ന് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ സംഭവത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് യാതൊരു പങ്കുമില്ലെന്ന് വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി വ്യക്തമാക്കി. കുറ്റകൃത്യം ആര് ചെയ്താലും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്ന് തക്ക ശിക്ഷ നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. വാര്‍ഡ് പ്രസിഡന്റ് വിജിത്ത് മോഹന്‍രാജ്, കൗണ്‍സിലര്‍ രജനി, നല്ലാടത്ത് രാഘവന്‍, അഡ്വ. ബിജോയ് ലാല്‍, ടി.പി.ഫസലു, കൃഷ്ണ രാജ്, അജീഷ് മലയില്‍, കരിം നടക്കല്‍, സഫയര്‍ എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കണം; പ്രചരണജാഥയുമായി ആയുര്‍വേദ തൊഴിലാളി യൂണിയന്‍

ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കണം; പ്രചരണജാഥയുമായി ആയുര്‍വേദ തൊഴിലാളി യൂണിയന്‍

4 months ago
എളയടം ആലാച്ച്യേത്ത് കുമാരന്‍ അന്തരിച്ചു

എളയടം ആലാച്ച്യേത്ത് കുമാരന്‍ അന്തരിച്ചു

4 days ago
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

പ്രതിയെ പിടിക്കുന്നതിനിടെ പന്നിയങ്കര എഎസ്‌ഐക്ക് കുത്തേറ്റു

1 month ago
സംസ്ഥാന സ്കൂൾ കലോത്സവം:  സ്വർണക്കപ്പ് രണ്ടിടങ്ങളിൽ പ്രദർശിപ്പിച്ചു

സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പ് രണ്ടിടങ്ങളിൽ പ്രദർശിപ്പിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal