Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഉപ്പിലാറ കുന്നിടിക്കല്‍ നിര്‍ത്തണം: ആര്‍ജെഡി

June 1, 2025
in പ്രാദേശികം
A A
ഉപ്പിലാറ കുന്നിടിക്കല്‍ നിര്‍ത്തണം: ആര്‍ജെഡി
Share on FacebookShare on Twitter

ചെമ്മരത്തൂര്‍: നാടിന് ഭീഷണി ഉയര്‍ത്തിയുള്ള ഉപ്പിലാറ മലയിലെ കുന്ന് ഇടിക്കല്‍ നിര്‍ത്തണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടു. യാതൊരു പഠനവും നടത്താതെ ഉപ്പിലാറ മലയിലെ മണ്ണ് ഖനനം ചെയ്യുന്നതിലൂടെ കുന്നിന്‍ ചരിവില്‍ തലമുറകളായി താമസിച്ചു വരുന്ന നിരവധി കുടുംബങ്ങളുടെ ജീവനും സ്വത്തിനുമാണ് ഭീഷണി ഉണ്ടായിരുക്കുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച ആര്‍ജെഡി നേതൃസംഘം പറഞ്ഞു. പ്രദേശത്തെ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ജനങ്ങള്‍ നേരിടുന്ന അപകട ഭീഷണി നേതാക്കളോട് വിശദീകരിച്ചു. വികസനത്തിനുവേണ്ടി ജനങ്ങളുടെ ജീവന്‍ കൊണ്ട് പന്താടുന്ന രീതി നീതീകരിക്കാന്‍ കഴിയില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ആര്‍ജെഡി ജില്ലാ കമ്മിറ്റി അംഗങ്ങളായ ആയാടത്തില്‍ രവീന്ദ്രന്‍, വിനോദ് ചെറിയത്ത്, നീലിയോട്ട് നാണു, നേതാക്കളായ എ.പി അമര്‍നാഥ്, കെ.കെ സുരേഷ്, കൊടക്കലാണ്ടി കൃഷ്ണന്‍, എം.ബാലകൃഷ്ണന്‍, ഇ.എം നാണു, എ.ടി.കെ സുരേഷ്, ഒ.പി ചന്ദ്രന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

RECOMMENDED NEWS

കുരിയാടി പാണന്റവിട സുകു അന്തരിച്ചു

കുരിയാടി പാണന്റവിട സുകു അന്തരിച്ചു

3 months ago

ക്രഷർ ഉല്പന്ന വില വർദ്ധനവിൽ പ്രതിഷേധിച്ച് മാർച്ചും ധർണ്ണയും

5 months ago
‘കുറ്റാരോപിതര്‍ക്ക് പരീക്ഷ എഴുതാന്‍ സംരക്ഷണം കൊടുത്ത നടപടി അപലപനിയം’

‘കുറ്റാരോപിതര്‍ക്ക് പരീക്ഷ എഴുതാന്‍ സംരക്ഷണം കൊടുത്ത നടപടി അപലപനിയം’

3 months ago
കുനീമ്മല്‍ രാജീവന്റെ കൊലപാതകം: പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഒപ്പുശേഖരണം

കുനീമ്മല്‍ രാജീവന്റെ കൊലപാതകം: പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഒപ്പുശേഖരണം

1 day ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal