Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

വിദ്യാര്‍ഥിയുടെ കലാവിരുത് വിസ്മയമായി; സ്‌കൂള്‍ ചുമര്‍ നിറയെ ചിത്രങ്ങള്‍

June 1, 2025
in വിദ്യാഭ്യാസം, സാംസ്‌കാരികം
A A
വിദ്യാര്‍ഥിയുടെ കലാവിരുത് വിസ്മയമായി; സ്‌കൂള്‍ ചുമര്‍ നിറയെ ചിത്രങ്ങള്‍
Share on FacebookShare on Twitter

കക്കട്ടില്‍: രണ്ടു മാസ അവധിക്ക് വിടനല്‍കി കുരുന്നുകള്‍ നാളെ വീണ്ടും സ്‌കൂളിന്റെ പടി ചവിട്ടും. നവാഗതരെ കാത്ത് സ്‌കൂളുകള്‍ ഒരുങ്ങി കഴിഞ്ഞു.
കുട്ടികളെ ആകര്‍ഷിക്കാന്‍ പാഠഭാഗങ്ങളിലെ ചിത്രങ്ങളും മറ്റും സ്‌കൂള്‍ ചുമരുകളില്‍ നിറയുകയാണ്. മനോഹര ചിത്രങ്ങള്‍ വരച്ച് കുട്ടികളെ വരവേല്‍ക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് വിദ്യാലയങ്ങള്‍. ചേലക്കാട് എല്‍പി സ്‌കൂള്‍ ചുമരിലും ചിത്രങ്ങള്‍ ഇടംപിടിച്ചു. ഇവിടത്തെ ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. വട്ടോളി നാഷനല്‍ എച്ച്എസ്എസ് വിദ്യാര്‍ഥി അമല്‍ രാംദാസാണ് ചേലക്കാട് എല്‍പി സ്‌കൂളിലെ ചിത്രങ്ങള്‍ക്ക് വര്‍ണഭംഗി പകര്‍ന്നത്.
അമല്‍ രാംദാസ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ഥി വരച്ച  ചിത്രങ്ങള്‍ ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റി. മരങ്ങളും പുഴകളും പക്ഷിമൃഗാദികളും നിറഞ്ഞ് നിന്ന ചിത്രക്കൂട്ട് കുട്ടികളെ ആനന്ദിപ്പിക്കുമെന്ന് തീര്‍ച്ച. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിലാണ് സ്‌കൂള്‍ ചുമരില്‍ വര്‍ണചിത്രങ്ങള്‍ നിറഞ്ഞത്. വിരമിച്ച ചിത്രകലാധ്യാപകന്‍ രാംദാസ് കക്കട്ടിലിന്റെ മകനാണ് അമല്‍ രാംദാസ്
-ഇ.ആനന്ദന്‍

RECOMMENDED NEWS

കൊച്ചിയിൽ കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്‌റഫ്‌ ഹംസയും പിടിയിൽ

കൊച്ചിയിൽ കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്‌റഫ്‌ ഹംസയും പിടിയിൽ

1 month ago
ചെണ്ടവാദ്യ പഠനം തുടങ്ങി; പരിശീലനത്തിന് ഇരുപതോളം കുട്ടികള്‍

ചെണ്ടവാദ്യ പഠനം തുടങ്ങി; പരിശീലനത്തിന് ഇരുപതോളം കുട്ടികള്‍

4 months ago
ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍

ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍

3 months ago
വിവാഹ വീട്ടില്‍ നിന്ന് പത്ത് ലക്ഷം രൂപ കവര്‍ന്നു; അന്വേഷണം ഊര്‍ജിതം

വിവാഹ വീട്ടില്‍ നിന്ന് പത്ത് ലക്ഷം രൂപ കവര്‍ന്നു; അന്വേഷണം ഊര്‍ജിതം

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal