Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

കനത്ത മഴ തുടരും; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

May 31, 2025
in കേരളം
A A
വടക്കന്‍ കേരളത്തിലാകെ പേമാരി പെയ്യുന്നു; 11 ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്
Share on FacebookShare on Twitter

തിരുവനന്തപുരം: സംസ്ഥാനത്തെ 11 ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോട് അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേനകള്‍ അറിയിച്ചു.
എല്ലാ ജില്ലകളിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്..
അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച പെയ്തത് 468 ശതമാനം അധിക മഴയാണ്. 69.6 മി.മീ. ലഭിക്കേണ്ടിടത്ത് 395. 5 മി.മീ. മഴയാണ് പെയ്തത്. പാലക്കാട് (976 ശതമാനം അധിക മഴ), കണ്ണൂര്‍ (856), വയനാട് (670), കോഴിക്കോട് (566) എന്നി ജില്ലകളിലാണ് കൂടുതല്‍ മഴ. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും അധികമഴ ലഭിച്ചു.
കനത്ത മഴയില്‍ സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുകയാണ്. കെഎസ്ഇബിയുടെ കീഴിലുള്ള പത്തനംതിട്ടയിലെ മൂഴിയാര്‍, ഇടുക്കി ജില്ലയിലെ പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍ ഡാമുകള്‍ക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ അണക്കെട്ടുകളും ശനിയാഴ്ച പരമാവധി ജലനിരപ്പിലേക്ക് ഉയരും. എന്നാല്‍, പ്രധാന ജലസേചന അണക്കെട്ടുകളായ ഇടുക്കി, മലമ്പുഴ, ബാണാസുരസാഗര്‍, പീച്ചി എന്നിവിടങ്ങളില്‍ സംഭരണശേഷിയുടെ പകുതിയിലാണ് വെള്ളം.
ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പല നദികളിലും പ്രളയ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പത്തനംതിട്ട മണിമല, അച്ചന്‍കോവില്‍, പമ്പ, കാസര്‍കോട് മൊഗ്രാല്‍, നീലേശ്വരം, ഉപ്പള നദികളില്‍ ഓറഞ്ച് അലര്‍ട്ടും, എറണാകുളം മൂവാറ്റുപുഴ, കണ്ണൂര്‍ പെരുമ്പ, കുപ്പം, കാസര്‍കോട് കാര്യങ്കോട്, കൊല്ലം പള്ളിക്കല്‍, കോട്ടയം മീനച്ചില്‍, കോഴിക്കോട് കോരപ്പുഴ, തിരുവനന്തപുരം വാമനപുരം, വയനാട് കബനി നദികളില്‍ ഒറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ഒരു കാരണവശാലും നദികളിലിറങ്ങരുത്. അധികൃതരുടെ നിര്‍ദേശാനുസരണം മാറിത്താമസിക്കണം.

RECOMMENDED NEWS

ഇന്‍വോള്‍വ് ദശവാര്‍ഷികം: സുസ്ഥിര ജീവിതശൈലി ക്യാമ്പയിന്‍ നടത്തി

ഇന്‍വോള്‍വ് ദശവാര്‍ഷികം: സുസ്ഥിര ജീവിതശൈലി ക്യാമ്പയിന്‍ നടത്തി

2 months ago
വിവാഹസംഘം സഞ്ചരിച്ച കാറിനുനേരെ ആക്രമണം; കുഞ്ഞ് ഉള്‍പെടെ നാലു പേര്‍ക്ക് പരിക്ക്

വിവാഹസംഘം സഞ്ചരിച്ച കാറിനുനേരെ ആക്രമണം; കുഞ്ഞ് ഉള്‍പെടെ നാലു പേര്‍ക്ക് പരിക്ക്

2 months ago
കോഴിക്കോട്ട് യുവാവ് മര്‍ദനമേറ്റ് മരിച്ചു

കോഴിക്കോട്ട് യുവാവ് മര്‍ദനമേറ്റ് മരിച്ചു

1 month ago
കേരള ബജറ്റ്: മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ; വരുന്നു തിരുവനന്തപുരം മെട്രോ, ജീവനക്കാര്‍ക്ക് ആശ്വാസം

കേരള ബജറ്റ്: മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ; വരുന്നു തിരുവനന്തപുരം മെട്രോ, ജീവനക്കാര്‍ക്ക് ആശ്വാസം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal