Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

ഫുള്‍ എ പ്ലസ് നേടിയവരെ അനുമോദിച്ചു; വായനയിലൂടെ ഉത്തമ പൗരന്മാരാവാമെന്ന് പി.ഹരീന്ദ്രനാഥ്

May 31, 2025
in വിദ്യാഭ്യാസം
A A
ഫുള്‍ എ പ്ലസ് നേടിയവരെ അനുമോദിച്ചു; വായനയിലൂടെ ഉത്തമ പൗരന്മാരാവാമെന്ന് പി.ഹരീന്ദ്രനാഥ്
Share on FacebookShare on Twitter

വടകര: പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആസ്വാദകകൂട്ടം മാക്കൂല്‍പീടിക അനുമോദിച്ചു. പ്രശസ്ത ചരിത്രഗ്രന്ഥകാരന്‍ പി. ഹരീന്ദ്ര നാഥ് ഉദ്ഘാടനം ചെയ്തു. കെ.പി.അബു എന്റോവ്‌മെന്റ് ഹരീന്ദ്രനാഥും ഡോ.ഫാത്തിമ വര്‍ദയും വിതരണം ചെയ്തു.
സുധീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ.വനജ, കെ.പി.അബൂബക്കര്‍, സി.ഹഫ്‌സത്ത്, വി.പി.ഉസ്മാന്‍, വി.അഷ്‌കര്‍, പി.പി. ഫായിസ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ പഠനത്തോടൊപ്പം മറ്റു മേഖലകളിലുള്ള അറിവ് വായനയിലൂടെ നേടിയെടുത്ത് ഉത്തമ പൗരന്മാരായി ഉയര്‍ന്ന് വരണമെന്ന് ഹരീന്ദ്ര നാഥ് പറഞ്ഞു. ഡോ.ഫാത്തിമ വര്‍ദ പാമ്പ് കടിയേറ്റാലുള്ള ചികിത്സയെ കുറിച്ചും വിവിധയിനം പാമ്പുകളെ കുറിച്ചും ക്ലാസെടുത്തു. കേരളത്തില്‍ കാണുന്ന പാമ്പുകളില്‍ 75 ശതമാനവും വിഷമില്ലാത്തവയാണെന്നും വിഷമുള്ളവ പ്രധാനമായും നാല് ഇനങ്ങളാണെന്നും പാമ്പ് കടിയേറ്റാല്‍ ബേജാറാവരുതെന്നും മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി പെട്ടെന്ന് വിഷ ചികിത്സ ലഭ്യമായ ആശുപത്രികളിലെത്തിക്കുകയാണ് വേണ്ടതെന്നും ഡോ: ഫാത്തിമ വര്‍ദ പറഞ്ഞു.

RECOMMENDED NEWS

ഷാഫിക്കും സുബൈറിനും ഞായറാഴ്ച കല്ലാച്ചിയില്‍ സ്വീകരണം

ഷാഫിക്കും സുബൈറിനും ഞായറാഴ്ച കല്ലാച്ചിയില്‍ സ്വീകരണം

1 week ago
മാലിന്യ മുക്തം നവകേരളത്തിനായി ലൈബ്രറികളും രംഗത്ത്

മാലിന്യ മുക്തം നവകേരളത്തിനായി ലൈബ്രറികളും രംഗത്ത്

3 months ago
ഒപ്പരം അഖിലേന്ത്യാവോളി: ഇന്‍കം ടാക്‌സ്  ഫൈനലില്‍

ഒപ്പരം അഖിലേന്ത്യാവോളി: ഇന്‍കം ടാക്‌സ് ഫൈനലില്‍

2 months ago
ചൂടിക്കോട്ടയിലെ ജലീല്‍ അബുദാബിയില്‍ അന്തരിച്ചു

ചൂടിക്കോട്ടയിലെ ജലീല്‍ അബുദാബിയില്‍ അന്തരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal