Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

റേഷന്‍ വിതരണം കാര്യക്ഷമമാക്കണം: ഭക്ഷ്യ ഉപദേശക വിജിലന്‍സ് സമിതി

May 30, 2025
in പ്രാദേശികം
A A
റേഷന്‍ വിതരണം കാര്യക്ഷമമാക്കണം: ഭക്ഷ്യ ഉപദേശക വിജിലന്‍സ് സമിതി
Share on FacebookShare on Twitter

വടകര: താലൂക്കില്‍ റേഷന്‍ വിതരണം കാര്യക്ഷമമാക്കണമെന്ന് താലൂക്ക് ഭക്ഷ്യ ഉപദേശക വിജിലന്‍സ് സമിതി യോഗം ആവശ്യപ്പെട്ടു. പല റേഷന്‍ കടകളിലും റേഷന്‍ സാധനങ്ങളുടെ വിതരണം സുഗമമായി നടക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നു. സപ്ലൈകോയാണ് നിലവില്‍ റേഷന്‍ വിതരണം നടത്തുന്നത്. സപ്ലൈകോ ഇതിനായി കരാര്‍ നല്‍കിയവര്‍ക്ക് ഭീമമായ തുക കുടിശ്ശിക വന്നതാണ് റേഷന്‍ മുടങ്ങുന്നതിന്റെ കാരണം. താലൂക്കിലെ മുഴുവന്‍ റേഷന്‍ കടകളിലും മോണിറ്ററിങ്ങ് സമിതി രുപികരിക്കുമെന്ന് സിവില്‍ സപ്ലൈ വിഭാഗം യോഗത്തില്‍ അറിയിച്ചു. പലഹാരങ്ങളില്‍ നിറം നല്‍കുന്നത് പരാമവധി ഒഴിവാക്കാന്‍ ബേക്കറി വ്യാപാരികളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതി വ്യാപിപ്പിക്കുമെന്ന് ഫുഡ് സേഫ്റ്റി വിഭാഗം അറിയിച്ചു. വില വിവരപ്പട്ടിക സ്ഥാപിക്കാത്ത കടകള്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇറച്ചി കോഴിക്ക് കടകളില്‍ തോന്നിയ വില വാങ്ങുന്നതായി യോഗത്തില്‍ പരാതി ഉയര്‍ന്നു. ഈ കാര്യത്തില്‍ വിപണിയില്‍ ഇടപെടും. വിവിധ വകുപ്പ് മേധാവികളെ പങ്കെടുപ്പിച്ച് മുന്ന് മാസത്തില്‍ ഒരിക്കല്‍ സമിതി യോഗം ചേരണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഈ കാര്യം പരിഗണിക്കുമെന്ന് ആര്‍ഡിഒ പറഞ്ഞു. ആര്‍ഡിഒ അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ചന്ദ്രി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി ചന്ദ്രശേഖരന്‍ (ചോറോട്), പി.ശ്രീജിത്ത് (ഒഞ്ചിയം), ആയിഷ ഉമ്മര്‍ (അഴിയൂര്‍), സമിതി അംഗങ്ങളായ പി.പി രാജന്‍, പ്രദീപ് ചോമ്പാല, പ്രസാദ് വിലങ്ങില്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ എന്‍.ജയന്‍ എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

രാ​ജ്യ​ത്ത്  കോ​വി​ഡ് കേ​സു​ക​ൾ 4,866; 1,487 കേ​സു​ക​ളും കേ​ര​ള​ത്തിൽ

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ 4,866; 1,487 കേ​സു​ക​ളും കേ​ര​ള​ത്തിൽ

2 days ago
പുതുപ്പണം സ്വദേശി മഹേഷ് കുവൈത്തില്‍ അന്തരിച്ചു

പുതുപ്പണം സ്വദേശി മഹേഷ് കുവൈത്തില്‍ അന്തരിച്ചു

1 month ago
മേപ്പയ്യൂരില്‍ കുറുക്കന്റെ പരാക്രമം; ആറ് പേര്‍ക്ക് കടിയേറ്റു

മേപ്പയ്യൂരില്‍ കുറുക്കന്റെ പരാക്രമം; ആറ് പേര്‍ക്ക് കടിയേറ്റു

4 months ago
ആര്‍.കെ.രവി വര്‍മ സാഹിത്യ പുരസ്‌കാരം സരസ്വതി ബിജുവിന്

ആര്‍.കെ.രവി വര്‍മ സാഹിത്യ പുരസ്‌കാരം സരസ്വതി ബിജുവിന്

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal