ഒഞ്ചിയം: ഒഞ്ചിയം രക്തസാക്ഷി സ്മാരകത്തിനു സമീപം വാഴക്കൃഷി നശിപ്പിച്ച
നിലയില്‍. ഒരേക്കറോളം സ്ഥലത്തെ വാഴകളാണ് അരിഞ്ഞ് വീഴ്ത്തിയിരിക്കുന്നത്. ചാലംകുനിയില്‍ സി.സി രവി, വള്ളു പറമ്പത്ത് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവിടെ കൃഷി നടത്തുന്നത്. ഇന്നലെ രാത്രിയാണ് ഈ അതിക്രമം നടന്നത്. കുലച്ചതും കുലക്കാറായതുമായ 250 ലേറെ വാഴകളാണ് വെട്ടിനശിപ്പിച്ചത്. ചോമ്പാല പോലിസില്‍ പരാതി നല്‍കി.
കുറച്ചു കാലമായി പ്രശ്‌നങ്ങളൊന്നുമില്ലാത്ത പ്രദേശത്ത് ബോധപൂര്‍വം കുഴപ്പം സൃഷ്ടിക്കാനുള്ള സാമൂഹ്യ ദ്രോഹികളുടെ ശ്രമമാണ് ഇതിനു പിന്നിലെന്ന്
ആര്‍എംപിഐ ജില്ലാ സെക്രട്ടറി കുളങ്ങര ചന്ദ്രന്‍ പറഞ്ഞു. സംഭവ സ്ഥലം ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു, കെ.കെ.രമ എംഎല്‍എ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് എന്നിവര്‍ സന്ദര്‍ശിച്ചു. കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

കുറച്ചു കാലമായി പ്രശ്‌നങ്ങളൊന്നുമില്ലാത്ത പ്രദേശത്ത് ബോധപൂര്‍വം കുഴപ്പം സൃഷ്ടിക്കാനുള്ള സാമൂഹ്യ ദ്രോഹികളുടെ ശ്രമമാണ് ഇതിനു പിന്നിലെന്ന്
