Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

എടച്ചേരി ആയൂര്‍വേദ, ഹോമിയോ ആശുപത്രിക്ക് പുരസ്‌കാരം

May 30, 2025
in പ്രാദേശികം
A A
എടച്ചേരി ആയൂര്‍വേദ, ഹോമിയോ ആശുപത്രിക്ക്  പുരസ്‌കാരം
Share on FacebookShare on Twitter

നാദാപുരം: ആരോഗ്യ മേഖലയില്‍ മികച്ച നിലവാരം പുലര്‍ത്തിയതിന് എടച്ചേരി പഞ്ചായത്ത് ഹോമിയോപ്പതി ഡിസ്‌പെന്‍സറിക്കും ആയുര്‍വേദ ഡിസ്‌പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററിനും എന്‍എബിഎച്ച് പുരസ്‌കാരം. ആരോഗ്യമേഖലയിലെ മികച്ച സ്ഥാപനങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുന്ന ദേശീയ ഏജന്‍സിയാണ് എന്‍എബിഎച്ച് (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫൊര്‍ ഹോസ്പിറ്റല്‍സ്).
അടിസ്ഥാന സൗകര്യ വികസനം, രോഗിസൗഹൃദം, അണുബാധ നിയന്ത്രണം, പാലിയേറ്റീവ് പരിചരണം, രജിസ്റ്ററുകളുടെ കൃത്യത ഔഷധഗുണമേന്മ എന്നിവ ഉള്‍പ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടര്‍ന്നാണ് എന്‍ബിഎച്ച് അംഗീകാരം നല്‍കിയത്.
തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ മന്ത്രി വീണ ജോര്‍ജില്‍ നിന്ന് എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എന്‍.പത്മിനി, വൈസ് പ്രസിഡന്റ് എം.രാജന്‍, സ്ഥിരം സമിതി അധ്യക്ഷ ഷീമ വള്ളില്‍, ഹോമിയോ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ അഞ്ജു വത്സന്‍, ആയുര്‍വേദ ഡിസ്പെന്‍സ്‌റി മെഡിക്കല്‍ ഓഫീസര്‍ നൗഷാദ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ആശുപത്രി ജീവനക്കാര്‍, വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു.

RECOMMENDED NEWS

നാര്‍കോട്ടിക് മരുന്ന് ദുരുപയോഗത്തിനെതിരെ ജാഗ്രത വേണം: ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍

നാര്‍കോട്ടിക് മരുന്ന് ദുരുപയോഗത്തിനെതിരെ ജാഗ്രത വേണം: ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍

2 months ago
വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ നിന്നു വിരമിച്ച വടകര സ്വദേശിക്ക് സഹപ്രവര്‍ത്തകരുടെ യാത്രയയപ്പ്

വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ നിന്നു വിരമിച്ച വടകര സ്വദേശിക്ക് സഹപ്രവര്‍ത്തകരുടെ യാത്രയയപ്പ്

6 days ago
വീരഞ്ചേരിയിലെ മഞ്ഞപ്പിത്തബാധ: വിശദീകരണവുമായി സീയം ആശുപത്രി മാനേജ്‌മെന്റ്

വീരഞ്ചേരിയിലെ മഞ്ഞപ്പിത്തബാധ: വിശദീകരണവുമായി സീയം ആശുപത്രി മാനേജ്‌മെന്റ്

2 months ago
പൊന്മേരി ശിവക്ഷേത്ര മഹോത്സവം ഏഴ് മുതല്‍

പൊന്മേരി ശിവക്ഷേത്ര മഹോത്സവം ഏഴ് മുതല്‍

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal