Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

നിലമ്പൂരില്‍ പി.വി.അന്‍വര്‍ മത്സരിച്ചേക്കും

May 29, 2025
in കേരളം
A A
വിഡി സതീശനോട് മാപ്പുചോദിക്കുന്നു; 150 കോടിയുടെ അഴിമതി ആരോപണം പി.ശശി പറഞ്ഞിട്ടെന്ന്‌ പി.വി.അന്‍വര്‍
Share on FacebookShare on Twitter

മലപ്പുറം: പി.വി.അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇന്ന് ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തില്‍ ധാരണ. യോഗശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫിലെ ചിലരെ വിശ്വാസത്തില്‍ എടുക്കാന്‍ ആകില്ലെന്ന് പ്രതികരിച്ച പി.വി.അന്‍വര്‍ പക്ഷെ, യോഗത്തില്‍ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തീരുമാനത്തെ കുറിച്ച് പ്രതികരിച്ചില്ല. യുഡിഎഫില്‍ അസോയിറ്റഡ് അംഗത്വമല്ല, മറിച്ച് പൂര്‍ണ അംഗത്വം നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തെ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ സ്ഥാനാര്‍ഥിത്വം എന്ന നിലപാടില്‍ നിന്ന് പിന്മാറേണ്ടതുള്ളൂവെന്നും യോഗത്തില്‍ തീരുമാനിച്ചു.
അതേസമയം യുഡിഎഫുമായി ഇനി രഹസ്യ ചര്‍ച്ചക്കില്ലെന്നും ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണച്ചാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കുമെന്നതില്‍ എന്തുറപ്പാണ് ഉള്ളതെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് തോല്‍ക്കുമെന്ന് പറയാന്‍ കാരണങ്ങളുണ്ട്. അക്കാര്യം നാളെ വിശദമായി പറയാം. നിലമ്പൂരില്‍ താന്‍ യുഡിഎഫിനെ പിന്തുണക്കുകയും എന്നിട്ടും ആര്യാടന്‍ ഷൗക്കത്ത് തോല്‍ക്കുകയും ചെയ്താല്‍ താന്‍ കാല് വാരിയെന്നാവും എല്ലാവരും പറയുന്നത്. അങ്ങനെ വരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി തോല്‍ക്കുമെന്ന് ഇപ്പോഴേ പറയേണ്ടത് തന്റെ ഉത്തരവാദിത്തമല്ലേ. നിലമ്പൂരില്‍ താന്‍ രാജിവച്ച് യുഡിഎഫിന് ഒരു അവസരം നല്‍കുകയായിരുന്നു. യുഡിഎഫില്‍ അംഗം ആക്കിയിരുന്നെങ്കില്‍ സ്ഥാനാര്‍ഥി ആരാണെങ്കിലും താന്‍ പിന്തുണച്ചേനെ. ഏത് ചെകുത്താനും സ്ഥാനാര്‍ത്ഥിയാകട്ടെയെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നു. യുഡിഎഫിന് പുറത്ത് നിന്നാണ് ആര്യാടന്‍ ഷൗക്കത്തിനെതിരായ വിമര്‍ശനം പറഞ്ഞത്. മുന്നണിക്കകത്തായിരുന്നെങ്കില്‍ പറയില്ലായിരുന്നു-അന്‍വര്‍ വ്യക്തമാക്കി.

RECOMMENDED NEWS

പ്രകൃതി ക്ഷോഭം: ചോറോട് വ്യാപക നാശം

പ്രകൃതി ക്ഷോഭം: ചോറോട് വ്യാപക നാശം

2 weeks ago
ഭീകരവാദവും വര്‍ഗീയതയും അടിച്ചമര്‍ത്തണം: എംഇഎസ്

ഭീകരവാദവും വര്‍ഗീയതയും അടിച്ചമര്‍ത്തണം: എംഇഎസ്

1 month ago
പന്തീരാങ്കാവില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്

പന്തീരാങ്കാവില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്

3 months ago
തീരമേഖല ശുദ്ധജലക്ഷാമത്തിന്റെ പിടിയില്‍; ഒഞ്ചിയത്ത് പഞ്ചായത്ത് വക ജലസംഭരണി

തീരമേഖല ശുദ്ധജലക്ഷാമത്തിന്റെ പിടിയില്‍; ഒഞ്ചിയത്ത് പഞ്ചായത്ത് വക ജലസംഭരണി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal