Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ

May 29, 2025
in കേരളം
A A
അറബിക്കടലില്‍ അപകടത്തില്‍പെട്ടത് ലൈബീരിയന്‍ കപ്പല്‍
Share on FacebookShare on Twitter

 

തിരുവനന്തപുരം: കൊച്ചിയിലെ കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. പാരിസ്ഥിതിക-സാമൂഹിക ആഘാതം കണക്കിലെടുത്താണ് നടപടി. റവന്യു സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഇതോടെ ദുരന്തനിവാരണ നിയമം അനുസരിച്ച് നടപടിയെടുക്കാനാകും. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഫണ്ടും ആവശ്യപ്പെടാന്‍ കഴിയും. ക​പ്പ​ൽ മു​ങ്ങി​യ​പ്പോ​ൾ ക​ട​ലി​ൽ വീ​ണ ക​ണ്ടെ​യ്ന​റു​ക​ളി​ലെ രാ​സ​വ​സ്തു​ക്ക​ളും ഇ​ന്ധ​ന ചോ​ർ​ച്ച സാ​ധ്യ​ത​യും പാ​രി​സ്ഥി​തി​ക ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. മേ​ഖ​ല​യി​ലെ മ​ത്സ്യ​സ​മ്പ​ത്തി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. കൂ​ടാ​തെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യു​യ​ർ​ത്തു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം.
അറുന്നൂറിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്ത് നിന്ന് പോയ എംഎസ്സി എല്‍സ 3 കപ്പല്‍ ശനിയാഴ്ചയാണ് കൊച്ചി പുറംകടലില്‍ ചരിഞ്ഞത്. ഞായറാഴ്ച ഇത് പൂര്‍ണമായും മുങ്ങി. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെ തീരസേനയും നാവിക സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. കപ്പലില്‍ നിന്ന് ഒഴുകി നീങ്ങിയ കണ്ടെയ്നറുകള്‍ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരങ്ങളിലാണ് അടിഞ്ഞത്. തീരത്തേക്ക് ഒഴുകിയെത്തിയ 50 കണ്ടെയ്നറുകളും തിരിച്ചെടുത്തു. അവയില്‍ അപകടകരമായ രാസവസ്തുക്കളില്ല. തിരിച്ചെത്തിയവയില്‍ മിക്കതും കാലിയായ കണ്ടെയ്നറുകളാണ്. പ്ലാസ്റ്റിക് പെല്ലറ്റ്സ് കടലില്‍ വീണിട്ടുണ്ട്. അപകടമുണ്ടായ കടല്‍ മേഖലയില്‍ എണ്ണയുടെ അംശവും കലര്‍ന്നിട്ടുണ്ട്. അത് നിയന്ത്രണ വിധേയമാണ്. സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്ത് വന്‍ പാരിസ്ഥിതിക ഭീതി ഉയര്‍ത്തി ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍ വേയില്‍ നിന്ന് വെറും 14.6 നോട്ടിക്കല്‍ മൈല്‍ (27 കിലോമീറ്റര്‍ ) അകലെയാണ് കപ്പല്‍ മുങ്ങിയത്.

RECOMMENDED NEWS

സന്നദ്ധ സേവകര്‍ രംഗത്ത്; പാതയോരത്തെ പ്ലാസ്റ്റിക് മാലിന്യം ഹരിത സേനയ്ക്ക് കൈമാറി

4 months ago
താ​നൂ​രി​ൽ​നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​ക​ളെ ക​ണ്ടെ​ത്തി​യ പോ​ലീ​സി​നെ അ​ഭി​ന​ന്ദി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

എസ്‌എസ്‌എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം

4 weeks ago
മഞ്ഞണിക്കൂട്ടം;  അറിവും വിനോദവും പകര്‍ന്ന് ദ്വിദിനസഹവാസ ക്യാമ്പ്

മഞ്ഞണിക്കൂട്ടം; അറിവും വിനോദവും പകര്‍ന്ന് ദ്വിദിനസഹവാസ ക്യാമ്പ്

5 months ago

തലശ്ശേരിയിൽ ആംബുലൻസിന്റെ വഴി മുടക്കിയത് ഡോക്ടർ; പോലീസ് കേസെടുത്തു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal