നാദാപുരം: ഓട്ടോറിക്ഷ കനാലിലേക്ക് മറിഞ്ഞ് നാലു പേര്‍ക്ക് പരിക്ക്. മൊകേരി ഗവ.കോളജ് റോഡില്‍
ചെക്യാട്ടുമ്മലാണ് അപകടം. ഓട്ടോ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. ഓട്ടോഡ്രൈവര്‍ വടകര കീഴല്‍ മുക്ക് സ്വദേശി ദിലീപ്കുമാറും ഭാര്യ സുധര്‍മയും മക്കളായ ദര്ശന് (13) ശ്രീ ദുര്‍ഗ (7) എന്നിവരുമാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ നാട്ടുകാരെത്തി രക്ഷപ്പെടുത്തുകയായിരുന്നു. നിസ്സാര പരിക്കേറ്റ ഇവര്‍ കുറ്റ്യാടി ഗവ ആശുപത്രിയില്‍ ചികില്‍സ തേടി. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
