തിരുവനന്തപുരം: അന്‍വര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഏകപക്ഷീയമായ തീരുമാനം എടുത്തിട്ടില്ലെന്ന്
യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. അന്‍വറിന്റെ കാര്യത്തില്‍ ഒരു പിടിവാശിയും ഇല്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. അന്‍വര്‍ വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായം ഇല്ലെന്ന് കുണ്ടറ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പി.സി വിഷ്ണുനാഥ് പറഞ്ഞു. വി.ഡി സതീശന്‍ ഒറ്റക്കല്ല, എല്ലാവരും ഒരുമിച്ചു തന്നെയാണ് തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെതിരായ വിധിയെഴുത്തില്‍ ആരൊക്കെ വന്നാലും
ഒപ്പും കൂട്ടുമെന്നും വിഷ്ണുനാഥ് പറഞ്ഞു. എന്നാല്‍ അന്‍വര്‍ വിഷയത്തില്‍ വി.ഡി സതീശന്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കേണ്ടെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നുമാണ് കെ.സുധാകരന്‍ പറഞ്ഞത്.

സര്‍ക്കാരിനെതിരായ വിധിയെഴുത്തില്‍ ആരൊക്കെ വന്നാലും

