Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

യുഡിഎഫ് വാക്ക് പാലിച്ചില്ലെന്ന് പി.വി.അൻവർ

May 28, 2025
in കേരളം
A A
Share on FacebookShare on Twitter

മലപ്പുറം: യുഡിഎഫ് പറഞ്ഞ വാക്ക് പാലിച്ചില്ലെന്ന് മുൻ എംഎൽഎ പി.വി.അൻവർ. മുന്നണിയിൽ എടുക്കണമെന്ന ആവശ്യത്തിൽ ഇതുവരെ മറുപടി നൽകിയിട്ടില്ല. കുഞ്ഞാലിക്കുട്ടി മാത്രമാണ് പിന്തുണച്ചത്. ഇനി യുഡിഎഫിന്റെ കാല് പിടിക്കാനില്ലെന്നും അൻവർ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ അൻവർ രൂക്ഷമായി വിമർശിച്ചു. ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നു. താൻ ധിക്കാരിയാണെന്ന് വരുത്തിതീർക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇനി കെ.സി.വേണുഗോപാലിൽ മാത്രമാണ് തനിക്ക് പ്രതീക്ഷ. കാല് പിടിക്കുമ്പോൾ മുഖത്ത് ചവിട്ടരുത്. അധിക പ്രസംഗം നടത്തിയിട്ടില്ലെന്നും പിണറായിയെ പുറത്താക്കാനാണ് രാജിവച്ചതെന്നും അൻവർ കൂട്ടിച്ചേർത്തു. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തുമായി തനിക്ക് വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും അൻവർ പറഞ്ഞു.’തൃണമൂൽ കോൺഗ്രസ് ഇവിടെ സ്ഥാനാർത്ഥിയെ നിർത്തിയാൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരും. പത്ത് മന്ത്രിമാരെ അയച്ചുതരാമെന്നും പറഞ്ഞിട്ടുണ്ട്. ഇതൊക്കെ നിൽക്കുമ്പോഴും നമ്മൾ ലക്ഷ്യംവച്ചൊരു സംഗതിയുണ്ട്. അതിനായി നീങ്ങുകയാണ്. അപ്പോൾ ദയാവധത്തിന് വിട്ടിരിക്കുകയാണ്. എനിക്ക് ഇനി കെ.സി.വേണുഗോപാലിനോടേ സംസാരിക്കാനുള്ളൂ.’- പി.വി.അൻവർ പറഞ്ഞു. നിലമ്പൂരിൽ മത്സരിക്കുമോയെന്ന കാര്യം രണ്ട് ദിവസം കഴിഞ്ഞിട്ടേ പറയാനാകൂവെന്നും, യുഡിഎഫിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ തനിച്ച് മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം തന്നെ കള്ളനാക്കാൻ ശ്രമിച്ചെന്നും അൻവർ ആരോപിച്ചു. എഡിജിപി എം.എർ.അജിത് കുമാർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നും അൻവർ പറഞ്ഞു. ‘പി.വി.അൻവറിന്റെ പേരിൽ ഇരുപത്തിയെട്ട് കേസുണ്ടെന്ന് നിങ്ങൾക്കറിയുമോ? എങ്ങനെയാണ് ഇത്രയും കേസുണ്ടായത്? ഈ സർക്കാരിനെതിരെ പറഞ്ഞതുകൊണ്ടാണ്.’- അൻവർ വ്യക്തമാക്കി.

RECOMMENDED NEWS

ലഹരി വിരുദ്ധ സദസ് ഒരുക്കി ഗ്രന്ഥശാല

ലഹരി വിരുദ്ധ സദസ് ഒരുക്കി ഗ്രന്ഥശാല

2 months ago
ദേവ്‌ന ബി. അനീഷിന് കലാഭാരതി അവാര്‍ഡ്

ദേവ്‌ന ബി. അനീഷിന് കലാഭാരതി അവാര്‍ഡ്

3 weeks ago
പന്നിശല്യം രൂക്ഷം; ഭയവിഹ്വലരായി ഗ്രാമീണര്‍

പന്നിശല്യം രൂക്ഷം; ഭയവിഹ്വലരായി ഗ്രാമീണര്‍

4 months ago

ലോറി സമരം: റേഷന്‍ വിതരണം സ്തംഭനത്തിലേക്ക്

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal