വടകര: മുഖ്യമന്ത്രിയുടെ അജ്ഞാത സ്‌പോണ്‍സര്‍മാരെ വരച്ചുകാട്ടാന്‍ വേറിട്ട
മത്സരവുമായി ഡിവൈഎഫ്‌ഐ. വടകര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘മുഖ്യമന്ത്രിയുടെ അജ്ഞാത സ്‌പോണ്‍സര്‍മാരുടെ മുഖം വരയ്ക്കാം സമ്മാനം നേടാം’ എന്ന
പേരില്‍ വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്.
പരിപാടി ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പി.രാഹുല്‍ രാജ് ഉദ്ഘാടനം ചെയ്തു. സമകാലിക രാഷ്ട്രീയ വിഷയങ്ങളെ മുന്‍നിര്‍ത്തി സംഘടിപ്പിച്ച മത്സരത്തില്‍ നിരവധി യുവാക്കളും പൊതുജനങ്ങളും പങ്കെടുത്തു. പങ്കെടുത്തവര്‍ തങ്ങളുടെ ഭാവനയിലുള്ള സ്‌പോണ്‍സര്‍മാരുടെ ചിത്രങ്ങള്‍ കാന്‍വാസിലേക്ക് പകര്‍ത്തിയത് കൗതുകമുണര്‍ത്തി.
മത്സരത്തിലെ ബമ്പര്‍ സമ്മാനമായി മണ്ണെണ്ണ വിളക്കും പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും പ്രോത്സാഹന സമ്മാനമായി മെഴുകുതിരിയുമാണ് നല്‍കിയത്. വേറിട്ട സമ്മാനങ്ങളും പ്രതിഷേധ രീതിയും കൊണ്ട് ശ്രദ്ധേയമായ പരിപാടിയില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക്-മേഖലാ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.















