Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വിലങ്ങാട് ദുരിതബാധിതര്‍ വീണ്ടും സമര രംഗത്ത്; വില്ലേജ് ഓഫീസ് ഉപരോധം തുടങ്ങി

May 28, 2025
in പ്രാദേശികം
A A
വിലങ്ങാട് ദുരിതബാധിതര്‍ വീണ്ടും സമര രംഗത്ത്; വില്ലേജ് ഓഫീസ് ഉപരോധം തുടങ്ങി
Share on FacebookShare on Twitter

നാദാപുരം: സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് വിലങ്ങാട് ദുരിത ബാധിതര്‍ അനിശ്ചിത കാല വില്ലേജ് ഓഫീസ് ഉപരോധം തുടങ്ങി. ദുരിത ബാധിതരായ മുഴുവന്‍ കുടുംബങ്ങളെയും മാറ്റി പാര്‍പ്പിക്കുക, പുനരധിവാസം ഉടന്‍ നടപ്പിലാക്കുക, വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും യാതൊരു നടപടിയും എടുക്കാത്ത സര്‍ക്കാറിന്റെ വഞ്ചന അവസാനിപ്പിക്കുക, ഉരുള്‍പൊട്ടലില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും ഉടന്‍ പുനര്‍നിര്‍മ്മിക്കുക, കലക്ടര്‍ ഉടന്‍ വിലങ്ങാട് സന്ദര്‍ശിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ഉരുള്‍ പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പുറത്തിറക്കിയ ദുരിത ബാധിതരുടെ ലിസ്റ്റില്‍ പലരുടെയും പേരില്ല തുടങ്ങിയ ആരോപണങ്ങളുമായാണ് ദുരിത ബാധിതര്‍ വില്ലേജ് ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ക്യാമ്പിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 50 ലേറെ പേരാണ് പ്രതിഷേധം നടത്തുന്നത്. രണ്ട് ദിവസം മുമ്പ് പ്രതിഷേധക്കാര്‍ വില്ലേജ് ഓഫിസ് പൂട്ടിയിട്ടിരുന്നു. പരിഹാരം നീളുന്ന സാഹചര്യത്തിലാണ് വീണ്ടും പ്രതിഷേധസമരം.

RECOMMENDED NEWS

ചെങ്ങോട്ടേരി പരദേവത ക്ഷേത്ര തിറമഹോത്സവത്തിന് വെള്ളിയാഴ്ച കൊടിയേറ്റം

ചെങ്ങോട്ടേരി പരദേവത ക്ഷേത്ര തിറമഹോത്സവത്തിന് വെള്ളിയാഴ്ച കൊടിയേറ്റം

2 months ago
നടക്കുതാഴ കൊപ്ലിശ്ശേരി മീത്തല്‍ നാണു അന്തരിച്ചു

നടക്കുതാഴ കൊപ്ലിശ്ശേരി മീത്തല്‍ നാണു അന്തരിച്ചു

2 months ago
വെള്ളറക്കാട്, ചിറക്കല്‍ സ്റ്റേഷനുകള്‍ അടച്ച് പൂട്ടുന്നു; ഉത്തരവ് പിന്‍വലിക്കണമെന്ന് കാനത്തില്‍ ജമീല എംഎല്‍എ

അടച്ചുപൂട്ടിയ വെള്ളറക്കാട് സ്റ്റേഷന്‍ വീണ്ടും തുറന്നു

1 week ago
പഴയകാല പ്രവര്‍ത്തകരെ ആദരിച്ചു സിപിഐ

പഴയകാല പ്രവര്‍ത്തകരെ ആദരിച്ചു സിപിഐ

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal