Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ആ​ദി​വാ​സി യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വം: പ്ര​തി​ക​ൾ പി​ടി​യി​ൽ

May 28, 2025
in കേരളം
A A
ആ​ദി​വാ​സി യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വം: പ്ര​തി​ക​ൾ പി​ടി​യി​ൽ
Share on FacebookShare on Twitter

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ ഇരുവരെയും ചോദ്യം ചെയ്തു. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അഗളി ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ സിജുവിനാണ് (19) മര്‍ദനമേറ്റത്.
24ന് അഗളി ചിറ്റൂര്‍ കട്ടേക്കാട് നടന്ന സംഭവം ഇന്നലെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞത്. ക്ഷീരസംഘങ്ങളില്‍ നിന്ന് പാല്‍ സംഭരിച്ച് മില്‍മ ഡയറിയിലേക്ക് കൊണ്ടുപോകുന്ന പിക്കപ്പ് വാനിന് മുന്നിലേക്ക് സിജു കല്ലില്‍തട്ടി വീഴുകയായിരുന്നു. മനഃപൂര്‍വം ചാടിയതാണെന്ന് ആരോപിച്ച് ഡ്രൈവറും ക്ലീനറും ചേര്‍ന്ന് മര്‍ദിച്ചു. നിലതെറ്റിയ സിജു കല്ലെടുത്തെറിഞ്ഞു. വാഹനത്തിന്റെ ചില്ല് തകര്‍ന്നു. പിന്നാലെ, ഡ്രൈവറും ക്ലീനറും സിജുവിനെ റോഡിലൂടെ വലിച്ചിഴച്ചു. ഒരു മണിക്കൂര്‍ മഴയത്ത് വൈദ്യുതി തൂണില്‍ കെട്ടിയിട്ടെന്നുമാണ് പരാതി. ഇതുവഴി വന്ന പരിചയക്കാരാണ് സിജുവിനെ കെട്ടഴിച്ച് കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും സംഭവം വിവാദമാവുകയും ചെയ്തതോടെ അഗളി പോലീസ് സിജുവിന്റെ മൊഴി രേഖപ്പെടുത്തി. അക്രമിച്ച ഡ്രൈവറെയും ക്ലീനറെയും അറിയില്ലെന്നും മുമ്പ് കണ്ടിട്ടില്ലെന്നും സിജു പറഞ്ഞു. മദ്യലഹരിയില്‍ വാഹനം തടയുകയും കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്തുവെന്നാരോപിച്ച് പിക്കപ്പ് വാന്‍ ഉടമ ജിംസണും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

 

RECOMMENDED NEWS

പെരുന്നാള്‍ ദിനത്തില്‍ ഗാസ ഐക്യദാര്‍ഡ്യ സംഗമം

പെരുന്നാള്‍ ദിനത്തില്‍ ഗാസ ഐക്യദാര്‍ഡ്യ സംഗമം

2 months ago
മാ​ർ​പാ​പ്പാ​യു​ടെ വേ​ർ​പാ​ടി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി

മാ​ർ​പാ​പ്പാ​യു​ടെ വേ​ർ​പാ​ടി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി

2 months ago
ചോറോട് നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടെത്തി

ചോറോട് നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടെത്തി

4 months ago
സി​പി​എ​മ്മി​നെ ന​യി​ക്കാ​ൻ എം.​എ.​ബേ​ബി; ശുപാര്‍ശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കണം: പ്രധാനമന്ത്രിക്ക്‌ കത്തയച്ച് എം എ ബേബി

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal