Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ട്രാക്കില്‍ മരം വീണ സംഭവം: ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചു

May 27, 2025
in പ്രാദേശികം
A A
റെയിൽവേ സമയപരിഷ്കാരം; മലബാറിലെ യാത്രക്കാർക്ക് ഇരുട്ടടി
Share on FacebookShare on Twitter

കോഴിക്കോട്: ഫറോക്ക് അരീക്കോട് ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. രാവിലെയോടെയാണ് ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചത്. ട്രാക്കില്‍ വീണ മരങ്ങളും വീടിന്റെ മേല്‍ക്കൂരയും എടുത്തുമാറ്റി. വൈദ്യുതി ലൈനുകള്‍ നേരെയാക്കി. ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചെങ്കിലും പല ട്രെയിനുകളും വൈകിയോടുകയാണ്. ഒന്നു മുതല്‍ രണ്ടു മണിക്കൂര്‍ വരെയാണ് ട്രെയിനുകള്‍ വൈകിയോടുന്നത്.
തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് മാത്തോട്ടം-അരീക്കോട് ഭാഗത്തേയ്ക്കുള്ള ട്രാക്കിലേക്ക് മൂന്ന് മരങ്ങള്‍ വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്താന്‍ ലക്ഷ്യമിട്ട് തിരുനല്‍വേലി- ജാം നഗര്‍ എക്സ്പ്രസ് താരതമ്യേന വേഗത്തില്‍ വരുന്നതിനിടെ ഫറോക്ക് സ്റ്റേഷന്‍ കഴിഞ്ഞ് അല്‍പ്പം പിന്നിട്ടപ്പോഴായിരുന്നു സംഭവം. മരങ്ങള്‍ക്ക് പുറമേ സമീപത്തെ വീടിന്റെ മേല്‍ക്കൂരയിലെ കൂറ്റന്‍ അലൂമിനിയം ഷീറ്റ് വൈദ്യുതി ലൈനിലേക്ക് വീഴുകയും ചെയ്തു. ഇതോടെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. ലോക്കോ പൈലറ്റിന്റെ അവസരോചിതമായ ഇടപെടലില്‍ ട്രെയിന്‍ ഉടന്‍ നിര്‍ത്തിയതോടെ വലിയ അപകടം ഒഴിവായി. ശബ്ദം കേട്ട് ഓടിയെത്തി പ്രദേശവാസികളുടെ സഹകരണം യാത്രക്കാര്‍ക്ക് ആശ്വാമായിരുന്നു. ട്രെയിന്‍ മണിക്കൂറുകളോളം നിര്‍ത്തിയിട്ടതോടെ കോഴിക്കോടിറങ്ങേണ്ട പല യാത്രക്കാരും സംഭവസ്ഥലത്തിറങ്ങി. റോഡിലേക്കുള്ള വഴി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന ഇവര്‍ക്ക് നാട്ടുകാരാണ് സഹായമായത്.

RECOMMENDED NEWS

ഗള്‍ഫില്‍ ഇന്ന് റംസാന്‍ വ്രതാരംഭം; കേരളത്തില്‍ നാളെ

ഗള്‍ഫില്‍ ഇന്ന് റംസാന്‍ വ്രതാരംഭം; കേരളത്തില്‍ നാളെ

3 months ago
കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ആവശ്യമുണ്ട്

കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ആവശ്യമുണ്ട്

4 months ago
എ.പത്മകുമാറിനെ പരിഹസിച്ച് വെള്ളാപ്പളളി; ‘വീണാജോര്‍ജ് മിടുക്കി’

എ.പത്മകുമാറിനെ പരിഹസിച്ച് വെള്ളാപ്പളളി; ‘വീണാജോര്‍ജ് മിടുക്കി’

3 months ago
ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്‍ അന്തരിച്ചു

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്‍ അന്തരിച്ചു

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal