വട്ടോളി: വടകര-കുറ്റ്യാടി സംസ്ഥാന
പാതയില്‍ വട്ടോളി ഗവ.യുപി സ്‌കൂളിന് സമീപത്തെ കനാലില്‍ കാര്‍ വീണു. ഭാഗ്യത്തിന് ആര്‍ക്കും പരിക്കില്ല.
കുറ്റ്യാടി ഭാഗത്ത് നിന്ന് വന്ന ഇന്നോവ കാറാണ് കനത്ത മഴയിൽ നിയന്ത്രണം വിട്ട് കനാലിലേക്ക് പതിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. വന്‍ ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടി. രണ്ട് പേരാണ് കാറില്‍
ഉണ്ടായിരുന്നത്. വീണ കാറില്‍ നിന്ന് ഇരുവരും കരക്കു കയറി. ഇവിടെ റോഡിന് വീതി കുറവായതിനാല്‍ കാല്‍നടയാത്രക്കാര്‍ക്കായി ചെറിയ കമ്പി പാലംഉണ്ട്. ഇതിന് സമീപത്താണ് കാര്‍ കനാലിലേക്ക് പതിച്ചത്.

കുറ്റ്യാടി ഭാഗത്ത് നിന്ന് വന്ന ഇന്നോവ കാറാണ് കനത്ത മഴയിൽ നിയന്ത്രണം വിട്ട് കനാലിലേക്ക് പതിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. വന്‍ ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടി. രണ്ട് പേരാണ് കാറില്‍
