താമരശേരി: കോഴിക്കോട് കോടഞ്ചേരിയില്‍ തോട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികള്‍
ഷോക്കേറ്റു മരിച്ചു. കോടഞ്ചേരി ചന്ദ്രന് കുന്നേല്‍ ബിജു- ഷീബ ദമ്പതികളുടെ മക്കളായ നിധിന് (14) എബിന് (10) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വീടിനടുത്തുള്ള തോട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍. ഈ സമയത്ത് തേക്ക് മരത്തിന്റെ ശിഖരം ഒടിഞ്ഞ് വൈദ്യുതി ലൈനില്‍ വീഴുകയും ഇലക്ട്രിക് പോസ്റ്റ്
തോട്ടിലേക്ക് മറിഞ്ഞു വീഴുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. വൈദ്യുതി ലൈന്‍ ഓഫ് ചെയ്ത് ഇരുവരേയും കോടഞ്ചരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.