Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

ലഹരിക്കെതിരെ തെരുവു നാടകവുമായി അധ്യാപകര്‍

May 25, 2025
in വിദ്യാഭ്യാസം
A A
ലഹരിക്കെതിരെ തെരുവു നാടകവുമായി അധ്യാപകര്‍
Share on FacebookShare on Twitter

വടകര: അധ്യാപക പരിശീലനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ അവതരിപ്പിച്ച തെരുവുനാടകം ശ്രദ്ധ പിടിച്ചുപറ്റി. മടപ്പള്ളി ഹൈസ്‌കൂളില്‍ നടന്ന വടകര ബിആര്‍സിയിലെ അവധിക്കാല സാമൂഹികശാസ്ത്ര അധ്യാപക പരിശീലനത്തിന്റെ ഭാഗമായാണ് മുക്തി എന്നു പേരിട്ട നാടകത്തിനു രൂപം നല്‍കിയതും അവതരിപ്പിച്ചതും. നാദാപുരം റോഡ് വാഗ്ഭടാനന്ദ പാര്‍ക്കില്‍ അരങ്ങേറിയ നാടകം മികവുപുലര്‍ത്തി.
ക്ലസ്റ്റര്‍ പരിശീലകനായ പ്രേംജിത്ത് ചോമ്പാലയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. ബിന്ദു സുരേന്ദ്രന്‍ രചിച്ച ഗാനത്തിന്റെ സംഗീതവും ആലാപനവും ഷൈനി വേണുഗോപാല്‍ നിര്‍വഹിച്ചു. ശ്രുതി, ദീപ, സ്മിത, പ്രിയങ്ക, സിന്ധു സുരേന്ദ്രന്‍, ബിന്ദു, പ്രതീക്ഷ, ഷെബിത, ഷീബ, ജയലേഖ എന്നീ അധ്യാപികമാരോടൊപ്പം പ്രധാന വേഷത്തില്‍ സംവിധായകനും അഭിനയിച്ചിട്ടുണ്ട്. ലഹരിക്കെതിരായ പോരാട്ടത്തില്‍ അധ്യാപകരുടെ പങ്ക് അനാവരണം ചെയ്യുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. സമൂഹത്തിന് ലഹരിമുക്ത സന്ദേശം നല്‍കാന്‍ മുക്തി എന്ന തെരുവു നാടകത്തിലൂടെ കഴിഞ്ഞിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.

RECOMMENDED NEWS

താന്ത്രികവിദ്യ: അവധിക്കാല പഠന ക്യാമ്പ് തുടങ്ങി

താന്ത്രികവിദ്യ: അവധിക്കാല പഠന ക്യാമ്പ് തുടങ്ങി

3 weeks ago
അഴിയൂരില്‍ നൈറ്റ് മാര്‍ച്ചും ലഹരി വിരുദ്ധ പ്രതിജ്ഞയും

അഴിയൂരില്‍ നൈറ്റ് മാര്‍ച്ചും ലഹരി വിരുദ്ധ പ്രതിജ്ഞയും

2 months ago
അറക്കിലാട് ആരാധന സുവര്‍ണ ജൂബിലി നിറവില്‍; ഉദ്ഘാടനം 23ന്‌

അറക്കിലാട് ആരാധന സുവര്‍ണ ജൂബിലി നിറവില്‍; ഉദ്ഘാടനം 23ന്‌

3 months ago
വടകര പഴങ്കാവ് പി.പി.ജയദാസന്‍ അന്തരിച്ചു

വടകര പഴങ്കാവ് പി.പി.ജയദാസന്‍ അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal