Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ വെള്ളക്കെട്ട്: റോഡ് നിര്‍മാണം അന്വേഷിക്കണമെന്ന് എല്‍ഡിഎഫ്

May 25, 2025
in പ്രാദേശികം
A A
പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ വെള്ളക്കെട്ട്: റോഡ് നിര്‍മാണം അന്വേഷിക്കണമെന്ന് എല്‍ഡിഎഫ്
Share on FacebookShare on Twitter

കടമേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പില്‍ പിഡബ്ല്യുഡി റോഡില്‍ വെള്ളം കെട്ടി നിന്ന് വാഹന ഗതാഗതവും കാല്‍നടയാത്രയും അസാധ്യമാക്കി തീര്‍ത്തത അശാസ്ത്രീയമായി നിര്‍മിച്ച റോഡാണെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ ഭരണസമിതി യോഗത്തില്‍ ആരോപിച്ചു. വെള്ളം ഒഴുകിപ്പോയിരുന്ന ഇടവഴിയില്‍ ് ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ പുതിയ കോണ്‍ക്രീറ്റ് റോഡ് നിര്‍മിച്ചത് പിഡബ്ല്യുഡി റോഡിനേക്കാള്‍ ഉയരത്തിലാണ്. അങ്ങനെയുള്ള നിര്‍മാണം നടത്തരുതെന്ന് പിഡബ്ല്യുഡി അധികൃതര്‍ രേഖാമൂലം പഞ്ചായത്തിനെ അറിയിച്ചിരുന്നു. ഇത് കണക്കിലെടുക്കാതെ നടത്തിയ അശാസ്ത്രീയ നിര്‍മാണത്തിന്റെ ഭാഗമായി പഞ്ചായത്തിന് സാമ്പത്തിക നഷ്ടവും ജനങ്ങള്‍ക്ക് ദുരിതവും ഉണ്ടാക്കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാവണമെന്ന് എല്‍ഡിഎഫ് മെമ്പര്‍മാര്‍ പഞ്ചയത്ത് സെക്രട്ടറിക്കും ജില്ലാ കലക്ടര്‍ക്കും സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. അപാകത പരിഹരിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള സത്വര നടപടി ഉണ്ടാവണമെന്നു മെമ്പര്‍മാര്‍ ഭരണസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.
പഞ്ചായത്ത് സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി.കുഞ്ഞിരാമന്‍, മെമ്പര്‍മാരായ ടി.സജിത്ത്, സുധസുരേഷ്, എന്‍.പി.ശ്രീലത, പി.രവീന്ദ്രന്‍, പ്രവിത അണിയോത്ത്, ലിസ പുനയംകോട്ട് എന്നിവരാണ് ഇക്കാര്യം ഉന്നയിച്ചത്.

RECOMMENDED NEWS

ലഹരിക്കെതിരെ ചങ്ങല തീര്‍ത്ത് നരിക്കൂട്ടുംചാല്‍ ഗ്രാമം

ലഹരിക്കെതിരെ ചങ്ങല തീര്‍ത്ത് നരിക്കൂട്ടുംചാല്‍ ഗ്രാമം

2 months ago
കണ്ണൂക്കര നാടുകാണീമ്മല്‍ അബ്ദുള്ള അന്തരിച്ചു

കണ്ണൂക്കര നാടുകാണീമ്മല്‍ അബ്ദുള്ള അന്തരിച്ചു

2 months ago
പുത്തൂര്‍ സ്‌കൂളിന് ഐഡിബിഐ ബാങ്കിന്റെ ഉപഹാരം; പ്രൊജക്ടറുകളും ലാപ്‌ടോപ്പും കൈമാറി

പുത്തൂര്‍ സ്‌കൂളിന് ഐഡിബിഐ ബാങ്കിന്റെ ഉപഹാരം; പ്രൊജക്ടറുകളും ലാപ്‌ടോപ്പും കൈമാറി

5 months ago
അവധിക്കാലം മായുന്നു; കുട്ടികളെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങി

അവധിക്കാലം മായുന്നു; കുട്ടികളെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങി

1 week ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal