കുറ്റ്യാടി: മുസ്ലിം ലീഗ് പ്രാദേശിക നേതാവും കായക്കൊടി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കെ.ടി.അബൂബക്കര്‍
മൗലവി ദേവര്‍കോവില്‍ (90) അന്തരിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, മുസ്ലിം ലീഗ് നാദാപുരം നിയോജക മണ്ഡലം സെക്രട്ടറി, കായക്കൊടി പഞ്ചായത്ത് ലീഗ് പ്രസിഡന്റ്, ചന്ദ്രിക ലേഖകന്‍, ദേവര്‍കോവില്‍ കെ.വി. കുഞ്ഞമ്മദ് മെമ്മോറിയല്‍ സ്‌കൂള്‍ അധ്യാപകന്‍, നുസ്‌റതുല്‍ ഇസ്ലാം സംഘം പ്രസിഡന്റ്, മാനേജര്‍, നൂറുല്‍ ഇസ്ലാം മദ്രസ അധ്യാപകന്‍, ദേവര്‍കോവില്‍ ജുമാ മസ്ജിദ് മഹല്ല് ഖാസി തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ആയിഷ കുറുങ്ങോട്ട് (എടച്ചേരി). മക്കള്‍:
അന്‍വര്‍ സാദത്ത് (ദുബൈ) , നൗഷാദ് (സന അസോസിയേറ്റ് കുറ്റ്യാടി), സമീര്‍ (എല്‍.ടി വടകര), നജീബ് (ഏളിയാട്ട് കല്ലാച്ചി), ത്വാഹിറ. മരുമക്കള്‍: സാജിദ (പാലേരി ), ജഷീന (ഉമ്മത്തൂര്), ഷഹനാസ് (പാലേരി), വാജിദ (എടച്ചേരി), നൗഷാദ് ശാന്തിനഗര്‍ (ഒമാന്‍). സഹോദരങ്ങള്‍: കെ.ടി.യൂസുഫ് മൗലവി (പെരിങ്ങത്തൂര്‍), അബ്ദുല്‍ ഖാദര്‍ (മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പെരിങ്ങളം), ആസ്യ, നഫീസ.

ഭാര്യ: ആയിഷ കുറുങ്ങോട്ട് (എടച്ചേരി). മക്കള്‍:
