Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വിലങ്ങാട്: മുന്‍കരുതലുമായി ജില്ലാ ഭരണകൂടം

May 24, 2025
in പ്രാദേശികം
A A
മഴക്കാല രോഗം: പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും
Share on FacebookShare on Twitter

കോഴിക്കോട്: കഴിഞ്ഞവര്‍ഷം ഉരുള്‍പ്പൊട്ടലുണ്ടായ വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് പ്രദേശത്ത് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് മുന്‍കരുതലുമായി ജില്ലാ ഭരണകൂടം. അപകട സൂചനയുണ്ടെങ്കില്‍ ആളുകളെ ഉടന്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും രക്ഷാപ്രവര്‍ത്തനത്തിന് സജ്ജരായിരിക്കണമെന്നും കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നിര്‍ദേശം നല്‍കി. ക്യാമ്പുകള്‍ സജ്ജീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും ജില്ലാ ദുരന്തനിവാരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ ആവശ്യപ്പെട്ടു.
പാരിഷ് ഹാളിലും സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലുമായി രണ്ട് ക്യാമ്പുകള്‍ ഒരുക്കുന്നതായും 200ഓളം പേരെ താമസിപ്പിക്കാനുള്ള സൗകര്യം ഇവിടെയുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉന്നതി കോളനികളില്‍ മുന്നറിയിപ്പുകള്‍ നല്‍കണമെന്നും അപായ സൈറണ്‍ ഉള്‍പ്പെടെ സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. റേഷന്‍ കടകളില്‍ മതിയായ സ്റ്റോക്കുകള്‍ ഉറപ്പുവരുത്താനും ജെസിബി, ക്രെയിന്‍, ലോറി എന്നിവ സജ്ജമാക്കാനും നിര്‍ദേശം നല്‍കി.
യോഗത്തില്‍ ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ഇ.അനിത കുമാരി, വിവിധ വകുപ്പ് മേധാവികള്‍, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

RECOMMENDED NEWS

കണ്ണൂക്കര ചാലില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

കണ്ണൂക്കര ചാലില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

4 months ago
കൊയിലാണ്ടിയില്‍ ട്രാഫിക് എഎസ്‌ഐക്ക് മര്‍ദനം

മലപ്പുറത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘര്‍ഷം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു

3 months ago
കൂട്ടക്കൊലക്ക് കാരണം കടബാധ്യതയെന്ന് പോലീസ് വിലയിരുത്തല്‍; പ്രതി അഫാന്റെ ഉമ്മയുടെ മൊഴി ഇന്നെടുക്കും

ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ്റെ നില അതീവ ഗുരുതരം

2 weeks ago
കോട്ടക്കുളങ്ങര സ്വാമിനാഥ ക്ഷേത്രത്തില്‍ കൊടി ഉയര്‍ന്നു; 28 വരെ ശിവരാത്രി മഹോത്സവം

കോട്ടക്കുളങ്ങര സ്വാമിനാഥ ക്ഷേത്രത്തില്‍ കൊടി ഉയര്‍ന്നു; 28 വരെ ശിവരാത്രി മഹോത്സവം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal