അരൂര്‍: കല്ലുമ്പുറം വലിയ കുളങ്ങര ഭഗവതി ശാസ്താക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഞായറാഴ്ച നടക്കും. തന്ത്രി തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിക്കും. രാവിലെ ആറിന് ക്ഷേത്ര ചടങ്ങുകള്‍ ആരംഭിക്കും. ഉച്ച 12 ന് അന്നദാനം, വൈകുന്നേരം ആറിന് ദീപാരാധന തുടര്‍ന്ന് തായമ്പക, അത്താഴപൂജ എന്നിവ നടക്കും.