Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അഴിയൂരില്‍ കിണര്‍ നിര്‍മാണത്തിനിടെ  മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി

May 24, 2025
in പ്രാദേശികം
A A
അഴിയൂരില്‍ കിണര്‍ നിര്‍മാണത്തിനിടെ  മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി
Share on FacebookShare on Twitter

വടകര: അഴിയൂരില്‍ കിണര്‍ നിര്‍മിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി.
കരിയാട് പടന്നക്കരയിലെ കുളത്ത് വയല്‍ രജീഷ് (48) ആണ് മണ്ണിടിഞ്ഞ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അഴിയൂര്‍ പരദേവത ക്ഷേത്രത്തിന് സമീപം ചാലില്‍ വേണുവിനെ രക്ഷപ്പെടുത്തി.
അഴിയൂര്‍ രണ്ടാം വാര്‍ഡില്‍ വേണുഗോപാല ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ കിണര്‍ കുഴിക്കുന്നതിനിടയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. ആറു പേരടങ്ങിയ സംഘമാണ് കിണര്‍ നിര്‍മാണത്തില്‍ ഏര്‍പെട്ടത്. വേണുവും രജീഷും കിണറിലായിരുന്നു. ഇന്നത്തെ ജോലി അവസാനിപ്പിക്കാനിരിക്കെയാണ് പൊടുന്നനെ മണ്ണിടിഞ്ഞത്. ഈ മേഖലയില്‍ കനത്ത മഴയാണ്. ഇതിനിടയിലാണ് അപകടം. വേണുവിനെ പെട്ടെന്ന് തന്നെ രക്ഷപ്പെടുത്തി തലശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടര മണിക്കൂറോളം നീണ്ട പരിശ്രമത്തിനു ശേഷമാണ് രജീഷിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മാഹിയിലെയും വടകരയിലെയും ഫയര്‍ഫോഴ്‌സും ചോമ്പാല പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടു.

RECOMMENDED NEWS

കുറ്റ്യാടി-വലകെട്ട്-കൈപ്രംകടവ് റോഡില്‍ ഗതാഗതം നിരോധിച്ചു

3 months ago
കല്ലുമ്മല്‍ ആക്കൂ പറമ്പത്ത് സുബൈര്‍ അന്തരിച്ചു

കല്ലുമ്മല്‍ ആക്കൂ പറമ്പത്ത് സുബൈര്‍ അന്തരിച്ചു

3 months ago
പെരുവയല്‍ തിരുത്താംതോടി ഭാര്‍ഗവി അന്തരിച്ചു

പെരുവയല്‍ തിരുത്താംതോടി ഭാര്‍ഗവി അന്തരിച്ചു

4 days ago
വടകരോത്സവം തീം സോങ്ങ് പ്രകാശനം ചെയ്തു

വടകരോത്സവം തീം സോങ്ങ് പ്രകാശനം ചെയ്തു

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal