വടകര: ചിത്രകലയെ ഇനിയും ആസ്വാദന ശീലങ്ങളുടെ ഭാഗമായി മാറ്റിക്കഴിഞ്ഞിട്ടില്ലാത്ത സമൂഹമാണ്
മലയാളികളുടെതെന്നും ഇത്തരമൊരു സമൂഹത്തില്‍ ചിത്രകലയെ ജനകീയമാക്കി മാറ്റാനുള്ള എളിയ പരിശ്രമങ്ങളിലൂടെ ശ്രദ്ധേയനായ കലാകാരനാണ് രമേശ് രഞ്ജനമെന്നും പ്രശസ്ത നിരൂപകന്‍ സജയ് കെ.വി അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ ഗ്രാമസ്വരാജ് ഫൗണ്ടേഷന്‍ പുരസ്‌കാരത്തിന് അര്‍ഹനായ രമേശ് രഞ്ജനത്തിന് സുഹൃത്ത് സംഘം ഒരുക്കിയ സ്‌നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകര മുനിസിപ്പല്‍
പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വി.ടി.മുരളി അധ്യക്ഷത വഹിച്ചു. സജയ് കെ.വി ഉപഹാര സമര്‍പ്പണം നടത്തി. രാജന്‍ ചെറുവാട്ട്, കെടി ദിനേശ്, ജോളി എം സുധന്‍, ടി രാധാകൃഷ്ണന്‍, അമ്പിളി വിജയന്‍, പവിത്രന്‍ ഒതയോത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി ഹരീന്ദ്രനാഥ് സ്വാഗതവും പി.കെ.രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു

