Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ദേശീയപാത തകര്‍ന്നതിനു പിന്നില്‍ നിര്‍മാണത്തിലെ അശാസ്ത്രീയത: ഷാഫി പറമ്പില്‍ എംപി

May 22, 2025
in പ്രാദേശികം
A A
ദേശീയപാത തകര്‍ന്നതിനു പിന്നില്‍ നിര്‍മാണത്തിലെ അശാസ്ത്രീയത: ഷാഫി പറമ്പില്‍ എംപി
Share on FacebookShare on Twitter

 

വടകര: മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ച്ച ഒറ്റപ്പെട്ട സംഭവമല്ല; ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയമായ സമീപനത്തിന്റെ ഭാഗമാണിത് എന്നും, ഈ വിഷയത്തില്‍ പലതവണ ജനപ്രതിനിധികളും, പ്രദേശവാസികളും മാധ്യമങ്ങളും കടുത്ത ആശങ്ക അറിയിച്ചിട്ടും അധികാരികള്‍ ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായില്ല എന്നും വടകര എംപി ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.
വടകരയിലെ മടപ്പള്ളി, ചോമ്പാല തുടങ്ങിയ ഭാഗങ്ങളില്‍ മണ്ണിടിച്ചിലുണ്ടായ സമയത്ത് തന്നെ സോയില്‍ നെയിലിങ് ടെക്‌നോളജി ഇവിടത്തെ ഭൂഘടനയ്ക്ക് അനുയോജ്യമല്ല എന്നും, പരിസ്ഥിതിക്ക് അനുയോജ്യമായ മറ്റ് സാങ്കേതിക മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടെന്നുള്ള ജനപ്രതിനിധികളുടെ ആവര്‍ത്തിച്ച ആവശ്യങ്ങള്‍ അവഗണിക്കുകയായിരുന്നുവെന്നു എംപി പറഞ്ഞു.
ദേശീയപാതയുടെ ഇരുവശത്തും താമസിക്കുന്നവര്‍ക്ക് മണ്ണിടിച്ചിലും ഡ്രെയിനേജ് നിര്‍മാണത്തിലെ അപാകതകള്‍ മൂലവും ഗുരുതരമായ ദുരിതം നേരിടേണ്ടി വരുന്നു. കൊയിലാണ്ടിയിലെ കുന്നിയോറ മല ഉള്‍പ്പെടെയുള്ള മണ്ണിടിച്ചില്‍ ഭീഷണി നിലനില്ക്കുന്ന പ്രദേശങ്ങളിലെ സമീപ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് ഷാഫി പറമ്പില്‍ എംപി ആവശ്യപ്പെട്ടു.
ഡ്രെയിനേജ് നിര്‍മാണത്തിലെ പാകപ്പിഴവുകള്‍ മൂലം വെള്ളക്കെട്ടുകള്‍ ദേശീയപാതയില്‍ രൂപപ്പെടുകയും അതിലൂടെ ഗതാഗത തടസ്സം രൂക്ഷമായതും, നിരവധി വീടുകളിലേക്കു വെള്ളം കയറുന്ന നിലയുണ്ടായതും മറ്റും ഗുരുതരമായ സാഹചര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വടകര ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ദേശീയപാതയിലെ പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഷാഫി പറമ്പില്‍ എംപി, ചോമ്പാല, മടപ്പള്ളി, ഇരിങ്ങല്‍, പയ്യോളി, കൊയിലാണ്ടി, വെങ്ങളം എന്നിവിടങ്ങളില്‍ നേരിട്ടെത്തി ജനങ്ങളുമായി സംസാരിച്ചു. സ്ഥിതി വിലയിരുത്തിയ അദ്ദേഹം ദേശീയപാത പ്രൊജക്റ്റ് ഡയറക്ടറുമായി ബന്ധപ്പെടുകയും പ്രശ്‌നപരിഹാരത്തിന് വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആവശ്യം ഡയറക്ടര്‍ അംഗീകരിച്ചതായി എംപി അറിയിച്ചു.

RECOMMENDED NEWS

കോഴിക്കോട് റൂറല്‍ എസ്പിയായി കെ.ഇ.ബൈജു ചുമതലയേറ്റു

കോഴിക്കോട് റൂറല്‍ എസ്പിയായി കെ.ഇ.ബൈജു ചുമതലയേറ്റു

5 months ago
ഉന്നതപഠനത്തിന് വഴി കാട്ടാന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി

ഉന്നതപഠനത്തിന് വഴി കാട്ടാന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി

4 weeks ago
സ്‌കൂള്‍ കുട്ടികള്‍ക്ക് അന്നമൂട്ടിയ പാചക തൊഴിലാളികള്‍ക്ക് ആദരം

സ്‌കൂള്‍ കുട്ടികള്‍ക്ക് അന്നമൂട്ടിയ പാചക തൊഴിലാളികള്‍ക്ക് ആദരം

1 month ago
പുതിയ പോപ്പ് അമേരിക്കയില്‍ നിന്ന്; റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റയെ മാര്‍പാപ്പയായി തെരഞ്ഞെടുത്തു

പുതിയ പോപ്പ് അമേരിക്കയില്‍ നിന്ന്; റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റയെ മാര്‍പാപ്പയായി തെരഞ്ഞെടുത്തു

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal