വടകര: സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ വടകര റെയ്ഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശില്‍പശാല
സംഘടിപ്പിച്ചു. ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുള്ള പുതുക്കിയ പാഠ്യപദ്ധതിയെ പരിചയപ്പെടുത്തുന്നതിന് വേണ്ടി സംഘടിപ്പിച്ച ശില്‍പശാല ഇ.പി അസീസ് ബാഖവി ഉദ്ഘാടനം ചെയ്തു. മുഫത്തിശ് അലി ദാരിമി, ആര്‍.പി സിറാജുദ്ധീന്‍ ഫൈസി എന്നിവര്‍ പുതിയ പാഠ്യപദ്ധതിയെ പരിചയപ്പെടുത്തി. വി.സി ഹസ്സന്‍ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. എ.പി മഹമൂദ് ഹാജി,
എന്‍.പി അബ്ദുല്ല ഹാജി, ശംസുദ്ധീന്‍ ഫൈസി, പി.വി മുഹാജിര്‍, ടി.പി സലീം, എന്‍.പി ഹംസ, കരീം കറുകയില്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ അസീസ് ചീനം വീട് സ്വാഗതവും, പി.വി.സി മമ്മു നന്ദിയും പറഞ്ഞു.


