Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.81 % വിജയം

May 22, 2025
in വിദ്യാഭ്യാസം
A A
Share on FacebookShare on Twitter

തിരുവനന്തപുരം: 2025 മാർച്ച് മാസം നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്ര​ഖ്യാ​പി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. പ്ലസ് ടു പരീക്ഷയിൽ വിജയം 77.81 ശതമാനം. മുൻ വർഷം ഇത് 78.69 ശതമാനം ആയിരുന്നു. സയൻസ് ഗ്രൂപ്പിൽ 83.25 ശതമാനം ആണ് വിജയം. ഹ്യുമാനിറ്റീസിൽ 69.16, കൊമേഴ്സിൽ 74.21 എന്നിങ്ങനെയാണ് വിജയശതമാനം. സർക്കാർ സ്കൂളുകളിൽ 73.23 ശതമാനം വിദ്യാർഥികൾ വിജയിച്ചു. എയ്ഡഡ് സ്കൂളുകളിൽ 82.16, അൺ എയ്ഡഡ് സ്കൂളുകളിൽ 75.91 എന്നിങ്ങനെയാണ് വിജയശതമാനം. ആറ് സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേടി. ജൂണ്‍ 21 മുതല്‍ സേ പരീക്ഷ നടക്കും.

വിഎച്ച്എസ്ഇക്ക് 70.6 ശതമാനമാണ് വിജയം. 26178 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 18340 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.  4,44,707 വിദ്യാർഥികളാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 28,587 പേരും.

ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വൈകിട്ട് 3.30  മുതൽ www. results. hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും SAPHALAM 2025, iExaMS – Kerala, PRD Live മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.

RECOMMENDED NEWS

ഏറാമലയില്‍ മഴക്കാലപൂര്‍വ ശുചീകരണം ഊര്‍ജിതം

ഏറാമലയില്‍ മഴക്കാലപൂര്‍വ ശുചീകരണം ഊര്‍ജിതം

2 months ago
ഒന്‍പത് നദികളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്; തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

ഒന്‍പത് നദികളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്; തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

2 weeks ago
തുഞ്ചന്‍ ലൈബ്രറിയില്‍ പിഎസ്‌സി പരിശീലനം തുടങ്ങി

തുഞ്ചന്‍ ലൈബ്രറിയില്‍ പിഎസ്‌സി പരിശീലനം തുടങ്ങി

4 months ago
എടച്ചേരി തുരുത്തി കൈക്കണ്ടത്തില്‍ ബാലന്‍ അന്തരിച്ചു

എടച്ചേരി തുരുത്തി കൈക്കണ്ടത്തില്‍ ബാലന്‍ അന്തരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal