Wednesday, June 11, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അടിപ്പാതയുടെ മുകളിലെ വിടവില്‍ സ്‌കൂട്ടര്‍ അകപ്പെട്ടു; യാത്രക്കാരന് പരിക്ക്

May 21, 2025
in പ്രാദേശികം
A A
അടിപ്പാതയുടെ മുകളിലെ വിടവില്‍ സ്‌കൂട്ടര്‍ അകപ്പെട്ടു; യാത്രക്കാരന് പരിക്ക്
Share on FacebookShare on Twitter

കൊയിലാണ്ടി: പുതുതായി പണിയുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ അടിപ്പാതയുടെ മുകളിലെ വിടവില്‍ സ്‌കൂട്ടര്‍ അകപ്പെട്ടു; യാത്രക്കാരന് പരിക്ക്. സ്‌കൂട്ടര്‍ ഓടിച്ച തിക്കോടി വരക്കത്ത് മന്‍സില്‍ അഷറഫിനാണ് (20) പരിക്കേറ്റത്. ഇന്ന് വൈകുന്നേരം ആറു മണിയോടെ കൊയിലാണ്ടി മുത്താമ്പി റോഡിലാണ് സംഭവം. കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കിടയിലെ ഗ്യാപ്പില്‍ കുടുങ്ങിയ സ്‌കൂട്ടറും യാത്രക്കാരനും തൂങ്ങിനില്‍ക്കുന്ന അവസ്ഥയിലായിരുന്നു. ഭാഗ്യത്തിന് ഇയാള്‍ താഴേക്ക് വീണില്ല.
വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. അണ്ടര്‍പാസില്‍ നിര്‍ത്തിയിട്ട ബസിന് മുകളില്‍ കയറിനിന്ന് ക്രോബാര്‍ ഉപയോഗിച്ച് സ്‌കൂട്ടര്‍ നീക്കം ചെയ്ത് അഷ്‌റഫിനെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇയാളുടെ കാലിനും കൈക്കും പരിക്കുണ്ട്.
അടിപ്പാതയുടെ മുകള്‍ ഭാഗത്തെ സ്ലാബുകള്‍ യോജിപ്പിക്കുന്ന പണി ബാക്കിയുണ്ട്. ഇത് ശ്രദ്ധിക്കാതെ പോയപ്പോഴാണ് സ്‌കൂട്ടര്‍ സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിയത്. ഗ്രേഡ് എഎസ്ടിഒ എം.മജീദിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍മാരായ ഹേമന്ത്, ബിനീഷ് കെ, അനൂപ് എന്‍പി, അമല്‍ദാസ്, രജിലേഷ് പി എം, സുജിത്ത് എസ്പി, ഹോംഗാര്‍ഡുമാരായ മാരായ രാജേഷ് കെ പി, പ്രദീപ് കെ, പ്രതീഷ്, ബാലന്‍ ഇ എം എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
-സുധീര്‍ കൊരയങ്ങാട്

 

RECOMMENDED NEWS

കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

രണ്ട് വയസുകാരിയുടെ മരണം കൊലപാതകം; അമ്മാവന്‍ കുറ്റം സമ്മതിച്ചു

4 months ago
നവീകരിച്ച ജൂബിലി കുളം മന്ത്രി എം.ബി.രാജേഷ് നാടിന് സമര്‍പ്പിച്ചു; മാലിന്യക്കൂനകളില്ലാത്ത കേരളം അടുത്ത വര്‍ഷം യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി

നവീകരിച്ച ജൂബിലി കുളം മന്ത്രി എം.ബി.രാജേഷ് നാടിന് സമര്‍പ്പിച്ചു; മാലിന്യക്കൂനകളില്ലാത്ത കേരളം അടുത്ത വര്‍ഷം യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി

4 months ago
കോട്ടയം ഏറ്റുമാനൂരില്‍ അക്രമം തടയാനെത്തിയ പോലീസുകാരന്‍ കൊല്ലപ്പെട്ടു

കോട്ടയം ഏറ്റുമാനൂരില്‍ അക്രമം തടയാനെത്തിയ പോലീസുകാരന്‍ കൊല്ലപ്പെട്ടു

4 months ago

ജീപ്പില്‍ നിന്ന് മകള്‍ തെറിച്ചുവീണു; രക്ഷിക്കാന്‍ ശ്രമിച്ച അമ്മ മരണപ്പെട്ടു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal