Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

മനം നിറക്കുന്ന വര്‍ണക്കാഴ്ചകള്‍; പ്രീതി രാധേഷിന്റ ചിത്ര പ്രദര്‍ശനം തുടങ്ങി

May 21, 2025
in സാംസ്‌കാരികം
A A
മനം നിറക്കുന്ന വര്‍ണക്കാഴ്ചകള്‍; പ്രീതി രാധേഷിന്റ ചിത്ര പ്രദര്‍ശനം തുടങ്ങി
Share on FacebookShare on Twitter

വടകര: കാഴ്ചക്കാരുടെ മനം നിറക്കുന്ന വര്‍ണങ്ങളുമായി പ്രീതി രാധേഷ് വളയത്തിന്റ ചിത്ര പ്രദര്‍ശനത്തിന് തുടക്കമായി. ചിറകുകള്‍ എന്ന പേരില്‍ വടകര കചിക ആര്‍ട്ട് ഗാലറിയില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
വൈവിധ്യമാര്‍ന്ന നൂറിലധികം ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. ചിത്രരചനയില്‍ വഴികാട്ടികളില്ലാതെ തന്നെ ഇന്തോനേഷ്യന്‍, തായിലന്റ്, ശ്രീലങ്കന്‍,
ജപ്പാനീസ് ആര്‍ട്ടുകളും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും കരകൗശല പരമ്പരാഗത കലകളും സായത്തമാക്കിയ പ്രീതി രാധേഷ് തന്റെ ഓരോ സൃഷ്ടിയിലും വിസ്മയം പകര്‍ന്നിരിക്കുകയാണ്.
പവിത്രന്‍ ഒതയോത്ത് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ സിനിമ സംവിധായകന്‍ പ്രവീണ്‍ ചന്ദ്രന്‍ മൂടാടി, കോട്ടയില്‍ രാധാകൃഷ്ണന്‍, ഇ. നാരായണന്‍ നായര്‍, അമ്പിളി വിജയന്‍, ജഗദീഷ് പാലയാട്, കെ.കെ.ശ്രീജിത്, പ്രീതിരാധേഷ്, ഷിന്‍ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. രമേഷ് രഞ്ജനം സ്വാഗതവും രവീഷ് വളയം നന്ദിയും പറഞ്ഞു. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ചിത്ര പ്രദര്‍ശനം 25 ന് അവസാനിക്കും.

RECOMMENDED NEWS

മാരകലഹരിമരുന്നുമായി രണ്ടുപേര്‍ അഴിയൂരില്‍ പിടിയില്‍

മാരകലഹരിമരുന്നുമായി രണ്ടുപേര്‍ അഴിയൂരില്‍ പിടിയില്‍

3 days ago
വടകര കാര്‍ഷിക വികസന ബാങ്ക്: വി.എം ചന്ദ്രന്‍ പ്രസിഡന്റ്, മുഹമ്മദ് ബംഗ്ലത്ത് വൈസ് പ്രസിഡന്റ്

വടകര കാര്‍ഷിക വികസന ബാങ്ക്: വി.എം ചന്ദ്രന്‍ പ്രസിഡന്റ്, മുഹമ്മദ് ബംഗ്ലത്ത് വൈസ് പ്രസിഡന്റ്

4 weeks ago
ഷുഹൈബിനെ അനുസ്മരിച്ച് യൂത്ത് കോണ്‍ഗ്രസ്

ഷുഹൈബിനെ അനുസ്മരിച്ച് യൂത്ത് കോണ്‍ഗ്രസ്

4 months ago
റോഡിന് മുന്‍ മന്ത്രി കെ.ചന്ദ്രശേഖരന്റെ പേര് നല്‍കണം: ആര്‍ജെഡി

റോഡിന് മുന്‍ മന്ത്രി കെ.ചന്ദ്രശേഖരന്റെ പേര് നല്‍കണം: ആര്‍ജെഡി

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal