ആയഞ്ചേരി: വിശ്വാസ, സാമൂഹ്യ, വിദ്യാഭ്യാസ രംഗത്ത് പൂര്‍വികരായ നവോഥാന നായകര്‍ നേടിത്തന്ന സംഭാവനകള്‍
തമസ്‌കരിക്കുന്ന പ്രവണത സമൂഹത്തെ പിന്നോട്ട് നയിക്കുമെന്ന് കെഎന്‍എം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ: ഹുസൈന്‍ മടവൂര്‍. പുതിയ തലമുറയെ തിരിച്ചറിഞ്ഞ് സമൂഹത്തെ നയിക്കാന്‍ അവരെ പ്രാപ്തരാകണമെന്നും നവോഥാനത്തിന് തുടര്‍ച്ചകളുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
കെഎന്‍എം തിരുവള്ളൂര്‍ മണ്ഡലം ചതുര്‍ദിന സമ്മേളനത്തിന്റെ സമാപന സമ്മേളനം ആയഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
ഡോ.ഹുസൈന്‍ മടവൂര്‍. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ കരീം കോച്ചേരി അധ്യക്ഷത വഹിച്ചു. കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെകട്ടറി ഹനീഫ് കായക്കൊടി, കെഎന്‍എം ജില്ലാ സെക്രട്ടറി എന്‍.കെ.എം.സകരിയ്യ, അലി ശാക്കിര്‍ മുണ്ടേരി എന്നിവര്‍
സംസാരിച്ചു. ലഹരി വിരുദ്ധ പവലിയന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രൊഫ: അബ്ദുസ്സലാം ആവള അധ്യക്ഷത വഹിച്ചു. ടി.വി.കുഞ്ഞിരാമന്‍ സംസാരിച്ചു. കുടുംബ സംഗമം എം.ജി.എം സംസ്ഥാന സെക്രട്ടറി ഷമീമ ഇസ്ലാഹിയ്യ ഉദ്ഘാടനം ചെയ്തു. ഷമീമ മഫാസ് അധ്യക്ഷത വഹിച്ചു. സാജിദ.പി.പി, ഫാത്തിമ ടീച്ചര്‍ കാമിച്ചേരി, സാറ.ഒ.എം എന്നിവര്‍ സംസാരിച്ചു. നവോഥാന സമ്മേളനം കെ.എന്‍.എം.പ്രസിഡന്റ് സി.കെ.പോക്കര്‍ ഉദ്ഘാടനം ചെയ്തു. ടി.കെ.കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. അസീം തെന്നല മുഖ്യപ്രഭാഷണം നടത്തി. ഐഎസ്എം ജില്ലാ സെക്രട്ടറി ഷമീര്‍ വാകയാട്, ഡോ. പി പി.ജമാല്‍, മിസ്ഹബ് സാനി, അഫ്‌സല്‍ സ്വലാഹി ആവള, നിഹാല്‍ തറോപ്പൊയില്‍ എനന്നിവര്‍ സംസാരിച്ചു.