Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കനത്ത മഴ: ചോറോട് ദേശീയപാതയോരത്ത് ദുരിതം

May 20, 2025
in പ്രാദേശികം
A A
കനത്ത മഴ: ചോറോട് ദേശീയപാതയോരത്ത് ദുരിതം
Share on FacebookShare on Twitter

വടകര: ശക്തമായ മഴ ദേശീയപാതയില്‍ ചോറോട് ഓവര്‍ ബ്രിഡ്ജിനും കൈനാട്ടിക്കും ഇടയില്‍ ദുരിതം വിതച്ചു. ഹൈവേ നിര്‍മാണത്തിനിടയില്‍ ഓവുചാല്‍ മണ്ണിട്ട് നികത്തിയത് കാരണം വീടുകളിലും കടകളിലും വെള്ളം കയറുന്ന സ്ഥിതിയായി. പല സ്ഥാപനങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. ഷാഫി പറമ്പില്‍ എംപി ഇടപെട്ടതിനെ തുടര്‍ന്ന് ദേശീയപാത അതോറിറ്റിയുടെയും നിര്‍മാണ കമ്പനിയുടെയും പ്രതിനിധികള്‍ സ്ഥലത്തെത്തി. തൊഴിലാളികള്‍ അടിയന്തരമായി ഓവുചാലുണ്ടാക്കി വെള്ളം കടന്നുപോകാനുള്ള സജ്ജീകരണം ഒരുക്കി. ഇതിനാല്‍ കൂടുതല്‍ വീടുകളിലേക്ക് വെള്ളം കയറുന്നത് തടയാനായി.
അടിപ്പാത നിര്‍മിക്കുന്നതിന് കിഴക്ക് ചോറോട് ഗേറ്റിലേക്കു താല്‍ക്കാലികമായി കെട്ടിയ മതില്‍ അടര്‍ന്നുവീണു. ഈ ഭാഗത്ത് മണ്ണ് ഇടിയാന്‍ സാധ്യതയുണ്ട്. വലിയ വാഹനം സൈഡിലേക്ക് മാറുമ്പോള്‍ അപകട സാധ്യത ഏറെയാണ്. അടിപ്പാതയുടെ പടിഞ്ഞാറുഭാഗത്ത് മണ്ണ് കുത്തിയൊലിച്ചു. എരപുരം എംഎല്‍പി സ്‌കൂളിന് മുന്നിലെ ബീച്ച് റോഡില്‍ മണ്ണ് നിറഞ്ഞത് കാരണം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. പടിഞ്ഞാറ് ഭാഗത്തേക്ക് നടന്നു പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. കരാര്‍ കമ്പനി സ്ഥലത്തെത്തി വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും മഴ വില്ലനാവുകയാണ്. പത്തൊമ്പതാം വാര്‍ഡ് മെമ്പര്‍ കെ.കെ.റിനീഷിന്റെ നേതൃത്വത്തില്‍ ഇടപെടലുണ്ടായി.

RECOMMENDED NEWS

കാഷ്വാലിറ്റിയിലെ മൂന്ന് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന് എംഎല്‍എ; ആരോപണം നിഷേധിച്ച് മെഡിക്കല്‍ കോളജ് സുപ്രണ്ട്

കാഷ്വാലിറ്റിയിലെ മൂന്ന് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന് എംഎല്‍എ; ആരോപണം നിഷേധിച്ച് മെഡിക്കല്‍ കോളജ് സുപ്രണ്ട്

1 month ago

എല്ലാവര്‍ക്കും സ്‌പോര്‍ട്‌സ് എല്ലാവര്‍ക്കും ആരോഗ്യം; വടകരയുടെ സ്വന്തം ‘ദിശ’ രണ്ടാം വാര്‍ഷികാഘോഷത്തിന്

4 months ago
തിരുമന വെളുത്ത പറമ്പത്ത് ബാലന്‍ അന്തരിച്ചു

തിരുമന വെളുത്ത പറമ്പത്ത് ബാലന്‍ അന്തരിച്ചു

2 months ago
കുരിയാടി സ്വദേശിയായ മത്സ്യതൊഴിലാളിയെ കാണ്മാനില്ലെന്ന് പരാതി

കുരിയാടി സ്വദേശിയായ മത്സ്യതൊഴിലാളിയെ കാണ്മാനില്ലെന്ന് പരാതി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal