മണിയൂര്‍: പാലയാട് മണ്ഡലം 18-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി. പരിപാടി ഡിസിസി ജനറല്‍ സെക്രട്ടറി ബാബു ഒഞ്ചിയം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാമ്പൊയില്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. രാജേഷ് ചെറുവണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് എം.കെ.ഹമീദ്, കെ.വി.രവി, പ്രമോദ് കോവുമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.ടി.ശശി സ്വാഗതവും എടത്തില്‍ വിജീഷ് നന്ദിയും പറഞ്ഞു.
