Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അധ്യാപക പരിശീലനത്തിനിടെ വളകാപ്പ് ചടങ്ങ്; വിശദീകരണം തേടി വിദ്യാഭ്യാസ വകുപ്പ്

May 20, 2025
in പ്രാദേശികം
A A
അധ്യാപക പരിശീലനത്തിനിടെ വളകാപ്പ് ചടങ്ങ്; വിശദീകരണം തേടി വിദ്യാഭ്യാസ വകുപ്പ്
Share on FacebookShare on Twitter

കുറ്റ്യാടി: ഗര്‍ഭിണിയായ സഹപ്രവര്‍ത്തകയ്ക്കായി അധ്യാപക പരിശീലനത്തിനിടെ വളകാപ്പ് ചടങ്ങ് നടത്തിയതില്‍ വിശദീകരണം തേടി വിദ്യാഭ്യാസ വകുപ്പ്.
കുന്നുമ്മല്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ വട്ടോളിയില്‍ നടന്ന പരിശീലനത്തിനിടെയാണ് സംഭവം. പരിപാടിയുടെ വീഡിയോ വൈറല്‍ ആയതിന് പിന്നാലെയാണ് സംസ്ഥാന പ്രൊജക്ട് ഓഫീസര്‍ ബിപിഒയില്‍ നിന്നു വിശദീകരണം തേടിയത്. പരിപാടിക്ക് വന്ന എല്‍പി വിഭാഗം അധ്യാപകരാണ് വളകാപ്പ് ചടങ്ങ് നടത്തിയത് എന്നാണ് വിവരം. ഗര്‍ഭിണിയെ അനുഗ്രഹിക്കാനും കുഞ്ഞിന്റെ സുരക്ഷിതമായ ജനനത്തിനുമായി ഏഴാം മാസത്തിലോ ഒമ്പതാം മാസത്തിലോ നടത്തുന്ന ചടങ്ങാണിത്. തമിഴ്‌നാടിനടുത്തുള്ള സ്ഥലങ്ങളിലാണ് ഈ ചടങ്ങ് കൂടുതലായും നടക്കാറുള്ളത്. മധുരപലഹാരങ്ങളും വസ്ത്രങ്ങളും ആഭരണങ്ങളും ഉള്‍പ്പെടെയുള്ള സമ്മാനങ്ങളുമായി ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരുമൊക്കെ എത്തുന്നതാണ് ചടങ്ങ്. ഇതാണ് വട്ടോളി സ്‌കൂളില്‍ സംഘടിപ്പിച്ചത്. മെയ് 13 മുതല്‍ 17 വരെ നടന്ന ആദ്യഘട്ട പരിശീലനത്തിന്റെ അവസാന ദിവസമായിരുന്നു പരിപാടി നടത്തിയത്. എന്നാല്‍ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് അധ്യാപകര്‍ പറയുന്നത്. ബിആര്‍സി അധികൃതര്‍ അറിയാതെയാണ് അധ്യാപകര്‍ പരിപാടി നടത്തിയതെന്ന് ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.അബ്ദുള്‍ ഹക്കീം പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അധ്യാപക പരിശീലനത്തിന് യോജ്യമല്ലാത്ത പരിപാടികള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

 

RECOMMENDED NEWS

ആവേശം പകര്‍ന്ന് സ്‌കൂള്‍ സ്‌പോര്‍ട്‌സ്

ആവേശം പകര്‍ന്ന് സ്‌കൂള്‍ സ്‌പോര്‍ട്‌സ്

4 months ago
കച്ചേരി മീത്തലെ എറോത്ത് രമ അന്തരിച്ചു

കച്ചേരി മീത്തലെ എറോത്ത് രമ അന്തരിച്ചു

1 month ago
ആശവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഡ്യം; വടകരയില്‍ ഐഎന്‍ടിയുസി ധര്‍ണ

ആശവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഡ്യം; വടകരയില്‍ ഐഎന്‍ടിയുസി ധര്‍ണ

3 months ago
പുറമേരിയുടെ ചരിത്ര പുസ്തകം തയ്യാറാക്കുന്നു

പുറമേരിയുടെ ചരിത്ര പുസ്തകം തയ്യാറാക്കുന്നു

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal