കൊയിലാണ്ടി: എഞ്ചിന്‍ തകരാറ് കാരണം കടലില്‍ അകപ്പെട്ട മുപ്പതോളം മത്സ്യത്തൊഴിലാളികള്‍ക്ക് മറൈന്‍
എന്‍ഫോഴ്‌സ്‌മെന്റ് തുണയായി. ഇവരും തീരദേശ പോലീസും ചേര്‍ന്ന് മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി കൊയിലാണ്ടി ഹാര്‍ബറിലെത്തിച്ചു. ആലില കണ്ണന്‍ എന്ന ബോട്ടാണ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ടത്. ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര ഇടപെടലുണ്ടായത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുനീറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നു മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ പി.ഷണ്മുഖന്റെ നേതൃത്വത്തില്‍ സിപിഒ ജീന്‍ദാസ്, റസ്‌ക്യു
ഗാര്‍ഡ് സുമേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തത്തിനായി പോലീസ് ബോട്ടില്‍ പുറംകടലിലെത്തുകയായിരുന്നു. കടലില്‍ കുടുങ്ങിക്കിടന്ന ആലിലക്കണ്ണന്‍ എന്ന ബോട്ടും അതിലെ മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി കൊയിലാണ്ടി ഹാര്‍ബറില്‍ എത്തിച്ചു.
–സുധീര്‍ കൊരയങ്ങാട്


–സുധീര്‍ കൊരയങ്ങാട്
