Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ദേശീയ പാതയില്‍ മണ്ണിടിഞ്ഞ സ്ഥലങ്ങളില്‍ സുരക്ഷ ഒരുക്കാന്‍ ആര്‍ഇ വാള്‍ സംവിധാനം

May 19, 2025
in പ്രാദേശികം
A A
ദേശീയ പാതയില്‍ മണ്ണിടിഞ്ഞ സ്ഥലങ്ങളില്‍ സുരക്ഷ ഒരുക്കാന്‍ ആര്‍ഇ വാള്‍ സംവിധാനം
Share on FacebookShare on Twitter

വടകര: ദേശീയ പാതയില്‍ മീത്തലെ മുക്കാളിയിലും മടപ്പള്ളി മാച്ചിനാരിയിലും മണ്ണിടിഞ്ഞ ഭാഗങ്ങളില്‍ റീഇന്‍ഫോഴ്‌സ്ഡ് എര്‍ത്ത് വാള്‍ (ആര്‍ഇ വാള്‍) സ്ഥാപിക്കാന്‍ തീരുമാനം. വടകര ആര്‍ഡിഒ അന്‍വര്‍സാദത്ത് വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടെയും യോഗമാണ് സുരക്ഷക്കു വേണ്ടി ആര്‍ഇ വാള്‍ പണിയാന്‍ തീരുമാനിച്ചിരിക്കുന്നത്.
മീത്തലെ മുക്കാളിയില്‍ കഴിഞ്ഞ മഴക്കാലത്താണ് റോഡിന്റെ കിഴക്ക് ഭാഗത്ത് മണ്ണിടിച്ചലുണ്ടായത്. ഇവിടെ സുരക്ഷക്കു വേണ്ടി കെട്ടിയ സോയില്‍ നെയിലിംഗ് സംവിധാനം തകരുകയുണ്ടായി. ഇവിടെയാണ് 80 മീറ്ററില്‍ ആര്‍ഇ വാള്‍ നിര്‍മിക്കുന്നത്. ഇത് പുര്‍ത്തിയാവുന്ന മുറയ്ക്ക് മടപ്പള്ളി മാച്ചിനാരിയിലും ഇതേ രീതി തുടരും.
ആര്‍ഇ വാള്‍ പണിയുന്നതില്‍ ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് ശാസ്ത്രീയമാണെന്നാണ് ദേശീയ പാത അതോറിറ്റിയുടെ
വാദം. സോയില്‍ നെയിലിങ് പൂര്‍ണമായി ഉപേക്ഷിക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. അഴിയൂര്‍ മുതല്‍ മുരാട് വരെയുള്ള നിര്‍മാണപ്രവൃത്തിയിലെ അപാകം യോഗത്തില്‍ ചര്‍ച്ചയായി.
കെ.കെ.രമ എംഎല്‍എ അധ്യക്ഷത വഹിച്ചു. ആര്‍ഡിഒ അന്‍വര്‍സാദത്ത്, ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്, ഡിവൈഎസ്പി ആര്‍. ഹരിപ്രസാദ്, എന്‍എച്ച് എഞ്ചിനിയര്‍ രാജ്പാല്‍, വി.പി.ഗോപാലകൃഷ്ണന്‍, കെ.വിപിന്‍, പി.ബാബുരാജ്, പ്രദീപ് ചോമ്പാല, കെ.പി.ജയകുമാര്‍, യു.എ. റഹീം, കെ.ലീല എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

കായികമേള: സ്‌കൂളുകളുടെ വിലക്ക് പിന്‍വലിക്കണമെന്ന് കെഎസ്ടിയു

കായികമേള: സ്‌കൂളുകളുടെ വിലക്ക് പിന്‍വലിക്കണമെന്ന് കെഎസ്ടിയു

5 months ago
കൂട്ട് അയല്‍പക്കവേദിക്ക് പഞ്ചായത്തിന്റെ ആദരം

കൂട്ട് അയല്‍പക്കവേദിക്ക് പഞ്ചായത്തിന്റെ ആദരം

2 months ago
കൊയിലാണ്ടിയില്‍ ട്രാഫിക് എഎസ്‌ഐക്ക് മര്‍ദനം

കല്യാണവീട്ടിലെ മര്‍ദനം: രണ്ടു പേര്‍ക്കെതിരെ കേസ്

4 months ago
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

വാഹനം കേടുവരുത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal