Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഒ.കെ ജിഷയുടെ കവിതാ സമാഹാരം പ്രകാശനം 22ന്

May 19, 2025
in പ്രാദേശികം
A A
ഒ.കെ ജിഷയുടെ കവിതാ സമാഹാരം പ്രകാശനം 22ന്
Share on FacebookShare on Twitter

വടകര: മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപികയും അധ്യാപക സംഘടന നേതാവുമായ ഒ.കെ ജിഷയുടെ പ്രഥമ കവിതാ സമാഹാരമായ ‘ഇരിപ്പിടങ്ങള്‍ പറയാതിരുന്നത് ‘ വായനക്കാരുടെ കൈകളിലേക്ക്. വ്യാഴാഴ്ച്ച പകല്‍ 2:30ന് വടകര കേളുവേട്ടന്‍-പി.പി ശങ്കരന്‍ സ്മാരക ഹാളില്‍ പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട പ്രകാശനം ചെയ്യുമെന്ന്‌
സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗായകനും സംഗീത സംവിധായകനുമായ വി.ടി മുരളി പുസ്തകം ഏറ്റുവാങ്ങും. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജുള അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ സാഹിത്യ സാംസ്‌കാരിക സാമൂഹിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. കവിതാലാപന സദസും ഗാനവിരുന്നും പരിപാടിയുടെ ഭാഗമായി  ഒരുക്കിയിട്ടുണ്ട്. കെഎസ്ടിഎ തോടന്നൂര്‍ സബ്ജില്ല കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍ 20 കവിതകളാണ് ഉള്‍പെടുത്തിയിരിക്കുന്നത്. 120 രൂപയാണ് വില. വാര്‍ത്താസമ്മേളനത്തില്‍ ഗോപിനാരായണന്‍, കെ.നിഷ, വി.വിപിന്‍, ടി.സുരേഷ് ബാബു, കെ.ഷൈന്‍ജിത്ത്, ഗ്രന്ഥകാരി ഒ.കെ ജിഷ തുടങ്ങിയവര്‍ പങ്കെടുത്തു.

RECOMMENDED NEWS

ഉന്നതപഠനത്തിന് വഴി കാട്ടാന്‍ വടകരയില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്

ഉന്നതപഠനത്തിന് വഴി കാട്ടാന്‍ വടകരയില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്

4 weeks ago
സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും ഞായറാഴ്ച

സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും ഞായറാഴ്ച

5 months ago
മൂന്ന് കൊലപാതകത്തിന് ശേഷം അഫാന്‍ ബാറില്‍ കയറി മദ്യപിച്ചു; തുറന്നുപറച്ചിലില്‍ ഞെട്ടി പോലീസ്

മൂന്ന് കൊലപാതകത്തിന് ശേഷം അഫാന്‍ ബാറില്‍ കയറി മദ്യപിച്ചു; തുറന്നുപറച്ചിലില്‍ ഞെട്ടി പോലീസ്

3 months ago
വടകര വില്ലേജ് ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ

വടകര വില്ലേജ് ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal