ഒഞ്ചിയം: ക്ലബുകളും കലാസമിതികളും അവരവരുടെ പ്രദേശങ്ങളില്‍ കളിക്കളങ്ങള്‍ ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കണമെന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി.വി.ബെന്നി അഭിപ്രായപ്പെട്ടു. അത്തരം പ്രവര്‍ത്തങ്ങളിലൂടെ ലക്ഷ്യ ബോധമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഒഞ്ചിയം പാലം ദര്‍ശന കലാകായിക സമിതിയുടെ നാല്‍പതാം വാര്‍ഷികാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദര്‍ശന പ്രസിഡന്റ് ഷാജു പട്ടറത്ത് അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും മറ്റു വിദ്യാര്‍ഥി പ്രതിഭകളെയും ചടങ്ങില്‍ അനുമോദിച്ചു. ഏറാമല ഗ്രാമ പഞ്ചായത്ത് ആരോഗ്യ ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി
ചെയര്‍മാന്‍ പറമ്പത്ത് പ്രഭാകരന്‍, ഫ്‌ലവേഴ്‌സ് ടി വി ഫെയിം പാര്‍വണ ജെ ഉദയ്, മജീഷ്യന്‍ രാജീവ് മേമുണ്ട, ദര്‍ശന സെക്രട്ടറി കെ റിനീഷ്, സുരേഷ് ബാബു പി, പ്രജിത്ത് സ്‌നേഹശ്രീ, അയിഷുന്ന എം.കെ, ആര്യജ്യോതി ആര്‍, വൈഗ ആരര്‍ ഷജീഷ്, ദേവകിനന്ദ കെ കെ, അവന്തിക എസ്,ജ്യൂവല്‍ ദേവ്, അന്‍വിയ ആര്‍, സായൂജ്യ എല്‍ എസ്, നേഹ എ വി എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് ശേഷം ലഹരി വിരുദ്ധ മാജിക്ക് ഷോ, ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് സുഭാഷ് അറുകരയും സംഘവും അവതരിപ്പിച്ച പാട്ടരങ്ങ്, ദര്‍ശന അവതരിപ്പിച്ച നൃത്ത സന്ധ്യ എന്നിവഅരങ്ങേറി.