അരൂര്‍: കോണ്‍ഗ്രസ് നേതാവും അധ്യാപകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന പെരുമുണ്ടച്ചേരിയിലെ ഒ.നാരായണന്‍
മാസ്റ്ററെ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു. രാവിലെ പ്രവര്‍ത്തകരും ബന്ധുക്കളും വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ സമ്മേളനം ഡിസിസി മെമ്പര്‍ കെ.സജീവന്‍ ഉദ്ഘാടനം ചെയ്തു. അമ്പ്രോളി രവി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം റീത്ത കണ്ടോത്ത്, കെ.പി.ശ്രീധരന്‍, പി.എം.നാണു, എന്‍.കെ.വിശ്വംഭരന്‍, പി.കെ.രാധാകൃഷ്ണന്‍, പി.ഇ.അജിത്ത്, കണ്ടോത്ത് ശശി എന്നിവര്‍ പ്രസംഗിച്ചു
