Tuesday, June 10, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു

May 16, 2025
in കേരളം
A A
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു
Share on FacebookShare on Twitter

ആലപ്പുഴ: തലവടിയില്‍ കോളറ രോഗബാധ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തലവടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ നീരേറ്റുപുറം പുത്തന്‍പറമ്പില്‍ രഘു പി ജി (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രഘുവിനെ വിശദമായി പരിശോധിച്ചപ്പോഴാണ് കോളറ സ്ഥിരീകരിച്ചത്.
കേരളത്തില്‍ ഈ വര്‍ഷം കോളറ ബാധിച്ച് മരിക്കുന്ന രണ്ടാമത്തെയാളാണ് രഘു. ഏപ്രില്‍ 27ന് തിരുവനന്തപുരത്ത് കോളറ ബാധിച്ച കവടിയാര്‍ മുട്ടട സ്വദേശിയായ 63കാരന്‍ മരിച്ചിരുന്നു. കാര്‍ഷിക വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്നു. മരണാനന്തരം നടത്തിയ രക്തപരിശോധനയിലാണ് കോളറയാണെന്ന് സ്ഥിരീകരിച്ചത്.
2024 ജൂലൈയിലാണ് സംസ്ഥാനത്ത് ഏറ്റവുമൊടുവില്‍ കോളറ രോഗം റിപ്പോര്‍ട്ട് ചെയ്തത്. അതും തലസ്ഥാന ജില്ലയിലായിരുന്നു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ഹോമിലെ 10 അന്തേവാസികളും ജീവനക്കാരനുമടക്കം 11 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതേ ഹോമില്‍ 26കാരന്‍ മരിച്ചെങ്കിലും രോഗബാധ സ്ഥിരീകരിക്കാനായില്ല.

ആലപ്പുഴയില്‍ മരിച്ച രഘു ടിപ്പര്‍ ലോറി ഡ്രൈവറാണ്. എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് പരിശോധിച്ചുവരികയാണ്. ഏപ്രില്‍ 29നും മേയ് ഒമ്പതിനുമിടയില്‍ രഘു പലവട്ടം തൃശൂരില്‍ പോയിരുന്നു. അതിനാല്‍ ആലപ്പുഴയില്‍ നിന്നാണ് രോഗം പിടികൂടിയതെന്ന് ഉറപ്പിക്കാനാകില്ല.രോഗിക്കൊപ്പം ഉണ്ടായിരുന്നവരില്‍ നിന്നും കുടുംബത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവര്‍ക്കാര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളില്ല. രോഗി പോയിട്ടുള്ള സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. രഘുവിന് ജനുവരിയില്‍ കരളിനും മറ്റ് ആന്തരികാവയവങ്ങള്‍ക്കും പ്രശ്‌നം കണ്ടെത്തിയിരുന്നു. അതേസമയം, ബോധവത്കരണ പ്രവര്‍ത്തനങ്ങളും വെള്ളത്തിന്റെ ഗുണനിലവാര പരിശോധനയും പ്രദേശത്ത് നടത്തിയിട്ടുണ്ടെന്ന് ഡി എം ഒ ഡോ.ജമുന വര്‍ഗീസ് അറിയിച്ചു.

RECOMMENDED NEWS

എം.ടി, പി.ജയചന്ദ്രൻ അനുസ്മരണം നടത്തി

5 months ago
വടകര അഞ്ചു കണ്ടത്തില്‍ മാത അന്തരിച്ചു

വടകര അഞ്ചു കണ്ടത്തില്‍ മാത അന്തരിച്ചു

2 weeks ago
മരം വീണ് വീടിന് നാശം

മരം വീണ് വീടിന് നാശം

2 weeks ago
മൂന്ന് ഡിഗ്രി വരെ ചൂട് കൂടിയേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ്

ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; വേനല്‍ മഴയും പ്രതീക്ഷിക്കാം

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal