മടപ്പള്ളി: യുഎസ്എസ് റിസള്‍ട്ടില്‍ മടപ്പള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് ചരിത്ര വിജയം. 83 കുട്ടികള്‍ പരീക്ഷ എഴുതിയപ്പോള്‍ 70 പേര്‍ക്കും
സ്കോളര്‍ഷിപ്പ് ലഭിച്ചു. ഒരു വിദ്യാര്‍ഥി ഗിഫ്റ്ററ്റ് സ്റ്റുഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. 84.33 ആണ് വിജയശതമാനം. സ്റ്റേറ്റ് ശരാശരി 42.55 ആണ്. തിളക്കമാര്‍ന്ന വിജയം നേടിയവരെ പിടിഎയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.എം വിമല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സുനീഷ് തയ്യില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബിന്ദു വള്ളില്‍, ഹെഡ് മാസ്റ്റര്‍ ഗഫൂര്‍ കരുവണ്ണൂര്‍, രമ്യ പി.എം,
സുരേന്ദ്രന് സി.കെ, ടി.എം സുനില്‍, പവിത്രന് കെ.പി, രാജേഷ്.കെ, ബിന്ദു കെ.കെ, സാലിമ.സി, സിന്ഷി.വി, സുരേഷ് ബാബു കെ.എം, വിനീത കെയെന്, സായിജ എം.പി, സരിത, നീമ, ഷേര്‍ലി, ഷിനോജ്, ഹെഷ റിഥി എന്നിവര്‍ സംസാരിച്ചു.


