വടകര: തമിഴ്‌നാട്ടിലെ കരൂര്‍ നാട്യാഞ്ജലിയുടെ ആഭിമുഖ്യത്തില്‍ കരൂര്‍ കൊങ്കുമഹലില്‍
നടന്ന ബ്രഹ്‌മോത്സവത്തില്‍ പങ്കെടുത്ത വടകരയിലെ ദേവ്‌ന ബി. അനീഷിന് കലാഭാരതി അവാര്‍ഡ്. കേരള നടനമാണ് ദേവ്‌ന അവതരിപ്പിച്ചത്. ട്രസ്റ്റ് ഡയരക്ടര്‍ കലൈമാമണി ഡോ.അഴഗു രാമസ്വാമി അവാര്‍ഡ് സമ്മാനിച്ചു. വടകര കുരിക്കിലാട് കൃഷ്ണദേയത്തില്‍ അനീഷിന്റയും ബിന്ദുവിന്റെയും മകളാണ് ദേവ്‌ന ബി. അനീഷ്.
