വടകര: മടപ്പള്ളി ഗവ. കോളജിലെ പൂര്‍വകാല കെഎസ്‌യു പ്രവര്‍ത്തകരുടെ കുട്ടായ്മയായ സിമാക് (സോഷ്യോകള്‍ച്ചറല്‍
ഇനിഷ്യേറ്റീവ് ഓഫ് മടപ്പള്ളി അലൂമിനി കോണ്‍ഗ്രസ്) സംഘടിപ്പിക്കുന്ന കടുംബ സംഗമം മെയ് 18ന് വടകര ടൗണ്‍ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാലത്ത് 9:30 ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ അബിന്‍ വര്‍ക്കി മുഖ്യപഭാഷണം നടത്തും. മനയില്‍ നാരായണന് (തിക്കോടി) ഉമ്മന്‍ ചാണ്ടി സദ്ഭാവന പുരസ്‌കാരം അഡ്വ. കെ.പ്രവീണ്‍ കുമാര്‍ സമര്‍പ്പിക്കും. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും.
വൈകിട്ട് 4 മണിക്ക് സമാപന സമ്മേളനം ഷാഫി പറമ്പില്‍ എംപി
ഉദ്ഘാടനം ചെയ്യും. 5 മണിക്ക് ‘സംഗീതമാണ് ലഹരി’ എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് പ്രശസ്ത ഗായകന്‍ ഡോ. ഹംബിള്‍ ഷൈന്‍ നയിക്കുന്ന ‘ഗസല്‍ സന്ധ്യ’ അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ കെ.മുരളീധരന്‍, ഡോ. കെ.പി അമ്മുക്കുട്ടി, ചിത്രാംഗദന്‍ എസ്.കെ, ബാബു രാജന്‍ എം.പി എന്നിവര്‍ പങ്കെടുത്തു.

വൈകിട്ട് 4 മണിക്ക് സമാപന സമ്മേളനം ഷാഫി പറമ്പില്‍ എംപി

