അരൂര്‍: അധ്യാപകനും ചിത്രകാരനും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായിരുന്ന കല്ലുമ്പുറത്തെ എ.പി.നാണു മാസ്റ്റരെ
കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു. മൂന്നാം ചരമവാര്‍ഷിക ദനത്തില്‍ രാവിലെ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ സമ്മേളനം കെപിസിസി സെക്രട്ടരി വി.എം.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.സജീവന്‍, പി അജിത്ത്, എം.കെ.ഭാസ്‌കരന്‍, ടി കുഞ്ഞിക്കണ്ണന്‍, ശ്രീലത, റീത്ത കണ്ടോത്ത്, പാറോള്ളതില്‍ അബ്ദുല്ല, പി.എം.നാണു, പി.കെ രാധാകൃഷ്ണന്‍, ആയഞ്ചേരി നാരായണന്‍, കെ.എം.രജീഷ്, കെ.കെ വിജേഷ് എന്നിവര്‍ പ്രസംഗിച്ചു.
സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലും അനുസ്മരണം സംഘടിപ്പിച്ചു. പുഷ്പാര്‍ച്ചനക്ക് എം.പി.ശശി, ഇ.അജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലും അനുസ്മരണം സംഘടിപ്പിച്ചു. പുഷ്പാര്‍ച്ചനക്ക് എം.പി.ശശി, ഇ.അജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.