വടകര: ദേശീയ പാതയില്‍ മൂരാട് പാലത്തിന് സമീപം കാറും ട്രാവലര്‍വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍
ഗുരുതരമായി പരിക്കേറ്റ നാലു പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരണപ്പെട്ടത്. മാഹി റെയില്‍വെ സ്‌റ്റേഷനു സമീപം കോട്ടാമല കുന്നുമ്മല്‍ ഷിഗിന്‍ ലാല്‍ (40), ഒളവിലം നളിനി (62), ന്യൂ മാഹി റോജ (55). അഴിയൂര്‍ പാറേമ്മല്‍ രജനി (50) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ചോറോട് കൊളക്കോട്ട് കണ്ടിയില്‍ സത്യനെ കോഴിക്കോട്
മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ട്രാവലര്‍ യാത്രക്കാരായ കര്‍ണാടക സ്വദേശികളെ വടകരയിലെ ആശുപത്രിയില്‍ പ്രവേശിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
ഇന്ന് വൈകീട്ട് 3.15 ഓടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്കു പോകുന്ന കാറും കര്‍ണാടക രജിസ്‌ട്രേഷന്‍ ട്രാവലര്‍
വാനുമാണ് കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് അഴിയൂരില്‍ നിന്നു വിവാഹം കഴിഞ്ഞ് സല്‍ക്കാരത്തിനായി കോഴിക്കോട്ടേക്ക് പോയവര്‍ സഞ്ചരിച്ച കാര്‍ ട്രാവലര്‍ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ മൂരാട് പമ്പില്‍ നിന്നു പെട്രോള്‍ നിറച്ചതിനുശേഷം
യാത്ര തുടര്‍ന്നപ്പോഴഴാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റവരെ വടകര സഹകരണാശുപത്രിയിലെത്തിച്ചങ്കിലും മരിച്ചു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


ഇന്ന് വൈകീട്ട് 3.15 ഓടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്കു പോകുന്ന കാറും കര്‍ണാടക രജിസ്‌ട്രേഷന്‍ ട്രാവലര്‍

